Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു​വേ​ഫ നേ​ഷ​ൻ​സ്​...

യു​വേ​ഫ നേ​ഷ​ൻ​സ്​ ലീ​ഗി​ൽ ഫ്രാ​ൻ​സി​ന്​ ആ​ദ്യ ജ​യം

text_fields
bookmark_border
Olivier-Giroud
cancel

പാ​രി​സ്​: ലോ​ക​ക​പ്പ്​​ ചാ​മ്പ്യ​ന്മാ​ർ​ക്ക്​ യു​വേ​ഫ നേ​ഷ​ൻ​സ്​ ലീ​ഗി​ൽ ആ​ദ്യ ജ​യം. ലീ​ഗ്​ ‘എ’ ​ഗ്രൂ​പ്​ ഒ​ന്നി​ലെ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്​​സി​നെ ഫ്ര​ഞ്ച്​ പ​ട 2-1ന്​ ​തോ​ൽ​പി​ച്ചു. ലോ​ക​ക​പ്പി​ലെ കൗ​മാ​ര താ​രം കെ​യ്​​ലി​യ​ൻ എം​ബാ​പെ, ഒ​ലി​വ​ർ ജി​റൂ​ഡ്​ എ​ന്നി​വ​രാ​ണ്​ ഫ്രാ​ൻ​സി​​െൻറ വി​ജ​യ ശി​ൽ​പി​ക​ളാ​യ​ത്. നേ​ര​ത്തേ, ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സ്​ ജ​ർ​മ​നി​യോ​ട്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക്​​ ഇ​തോ​ടെ നാ​ലു പോ​യ​ൻ​റാ​യി.

ലോ​ക​ക​പ്പ്​ കി​രീ​ട​ത്തി​നു​ശേ​ഷം സ്വ​ന്തം മ​ണ്ണി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ചാ​മ്പ്യ​ന്മാ​രെ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ലെ ​​സ്​​റ്റേ​ഡി​യ​ത്തി​ൽ സ്വാ​ഗ​തം​ചെ​യ്യാ​ൻ 80,000ത്തോ​ളം ആ​രാ​ധ​ക​ർ ഒ​ത്തു​കൂ​ടി​യി​രു​ന്നു. ഗോ​ളാ​ര​വ​ങ്ങ​ൾ മു​ഴ​ങ്ങാ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. റ​ഷ്യ​യി​ൽ കി​രീ​ടം ചൂ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച കൗ​മാ​ര താ​രം കെ​യ്​​ലി​യ​ൻ എം​ബാ​പെ ത​ന്നെ ആ​ദ്യം വ​ല​കു​ലു​ക്കി.

നെ​ത​ർ​ല​ൻ​ഡ്​​സി​െൻറ വി​ങ്​​ബാ​ക്ക്​ കെ​ന്നി ടി​റ്റെ പ​ന്ത്​ ക്ലി​യ​ർ ചെ​യ്യു​ന്ന​തി​ലു​ണ്ടാ​യ പി​ഴ​വി​ൽ​നി​ന്നാ​ണ്​ ഗോ​ളി​ന്​ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. അ​വ​സ​രം മു​ത​ലാ​ക്കി​യ മ​റ്റ്യൂ​ഡി പ​ന്തു​മാ​യി ബോ​ക്​​സി​ലേ​ക്ക്​ നീ​ങ്ങി ​ത​ക​ർ​പ്പ​ൻ ക്രോ​സ് ഒ​രു​ക്കി. മ​റു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന എം​ബാ​പെ​ക്ക്​ കാ​ൽ​വെ​ക്കേ​ണ്ട പ​ണി​മാ​ത്രം. 67ാം മി​നി​റ്റി​ൽ (റി​യാ​ൻ ബാ​ബെ​ൽ) നെ​ത​ർ​ല​ൻ​ഡ്​​സ്​​ തി​രി​ച്ച​ടി​ച്ച്​ സ​മ​നി​ല പി​ടി​ച്ചു. എ​ന്നാ​ൽ, ആ​രാ​ധ​ക​ർ​ക്കു മു​ന്നി​ൽ ചാ​മ്പ്യ​ന്മാ​ർ വീ​ണ്ടും വ​മ്പു​കാ​ട്ടി. നീ​ണ്ട​കാ​ല​ത്തെ​ ഗോ​ൾ​ക്ഷാ​മ​ത്തി​ന്​ വി​രാ​മം കു​റി​ച്ച്​ ഒ​ലി​വ​ർ ജി​റൂ​ഡി​​െൻറ ത​ക​ർ​പ്പ​ൻ വി​ന്നി​ങ്​ ഗോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfrancesports newsUEFA Nations League
News Summary - UEFA Nations League - France - Sports news
Next Story