പാരിസ്: യുവേഫ നേഷന്‍സ് ലീഗിലെ ഫ്രാന്‍സ്- ഹോളണ്ട് പോരാട്ടത്തില്‍ ഫ്രാന്‍സിന് ജയം. പാരിസില്‍ നടന്ന മത്സരത്തില്‍ ഹോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. ഫ്രാൻസിന് വേണ്ടി കെയ്ലിയൻ എംബാപ്പെ, ഒളിവിയർ ജൂഡ് എന്നിവരാണ് ഗോളുകൾ നേടിയത്. ഹോളണ്ടിന് വേണ്ടി ബേബൽ ആശ്വാസ ഗോളടിച്ചു.
കരുത്തരേറ്റുമുട്ടിയപ്പോൾ ആദ്യ പകുതിയിൽ കെയ്ലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് മുന്നിട്ട് നിന്നു. 14ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ഗോൾ. എന്നാൽ രണ്ടാം പകുതിയില്‍ ബേബല്ലിലൂടെ ഹോളണ്ട് സമനില പിടിച്ചു. 74ാം മിനിറ്റില്‍ ഒളിവിയർ ജിറൂഡ് നേടിയ ഗോളിലൂടെയായിരുന്നു ലോക ചാമ്പ്യൻമാർ ജയം ഉറപ്പിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സ് ജര്‍മനിയോട് സമനില വഴങ്ങിയിരുന്നു.