യുവേഫ യൂറോപ ലീഗ്: മിലാൻ പുറത്ത്; ചെൽസി, ആഴ്സനൽ, സെവിയ്യ ഗ്രൂപ് ചാമ്പ്യന്മാർ
text_fieldsലണ്ടൻ: യുവേഫ യൂറോപ ലീഗിൽ ഗ്രൂപ് ചാമ്പ്യന്മാരായി ചെൽസി, ആഴ്സനൽ, സെവിയ്യ ടീമുകൾ നോക്കൗട്ടിലേക്ക് മാർച്ച് ച െയ്തപ്പോൾ, ഇറ്റാലിയൻ കരുത്തരായ എ.സി മിലാൻ അടിതെറ്റി പുറത്ത്. നിർണായക മത്സരത്തിൽ മിലാൻ, ഒളിമ്പിയാകോസിനോട് 3-1ന് തോറ്റു. ഇതോടെ, 10 പോയൻറുമായി ബെറ്റിസിനൊപ്പം ഒളിമ്പിയാകോസ് പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ് തലത്തിലെ അവസാന മത്സരത്തിൽ ആഴ്സനൽ ജയിച്ചപ്പോൾ ചെൽസി സമനിലയിൽ കുരുങ്ങി.
അസർെബെജാൻ ടീമായ ക്വാർബർഗിനെയാണ് ആഴ്സനൽ 1-0ത്തിന് തോൽപിച്ചത്. അതേസമയം, ചെൽസി ഹംഗേറിയൻ ടീം വിഡി എഫ്.സിയോട് 2-2ന് സമനിലയിലായി. ഇരുവരും നേരത്തേതന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നതാണ്. ആറു മത്സരങ്ങളിൽ 16 പോയൻറുമായി ആഴ്സനൽ ഗ്രൂപ് ചാമ്പ്യന്മാരായപ്പോൾ, ഒരു കളിപോലും തോൽക്കാതെ ഇത്രയും പോയൻറുമായി ചെൽസിയും ഗ്രൂപ്പിൽ ഒന്നാമതായി.
അലക്സാണ്ടർ ലാകസറ്റെയാണ്(16) ഗണ്ണേഴ്സിെൻറ വിജയഗോൾ നേടിയത്. ചെൽസിക്കായി വില്യൻ (30), ഒലിവർ ജിറൂഡ്(30) എന്നിവർ ഗോൾ നേടി. ഗ്രൂപ് ജെയിലെ ആവേശകരമായ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ എഫ്.കെ ക്രെസ്നോദറിനെ 3-0ത്തിന് വീഴ്ത്തിയാണ് സെവിയ്യ ഒന്നാമതായി നോക്കൗട്ടിലെത്തിയത്.
