ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ൽവേ​ദി മാ​റ്റാ​നൊ​രു​ങ്ങി യു​വേ​ഫ

22:40 PM
30/05/2020
ല​ണ്ട​ൻ: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ൽ ഇ​സ്​​തം​ബൂ​ളി​ൽ​നി​ന്ന്​ മാ​റ്റാ​​ൻ യു​വേ​ഫ നീ​ക്കം. ജൂ​ൺ 17ന്​ ​ചേ​രു​ന്ന യു​വേ​ഫ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. കോ​വി​ഡ്​ കാ​ര​ണം ​രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ളെ​ല്ലാം മു​ട​ങ്ങി​യ സ്​​ഥി​തി​ക്ക്​ മ​ത്സ​ര​ങ്ങ​ൾ പ​ല​വേ​ദി​യി​ൽ ന​ട​ക്കു​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ്​ യു​വേ​ഫ നി​രീ​ക്ഷ​ണം. പ്രീ​ക്വാ​ർ​ട്ട​റി​ലെ ര​ണ്ടാം​പാ​ദ മ​ത്സ​ര​ങ്ങ​ൾ പ​കു​തി പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ കോ​വി​ഡ്​ ക​ളി മു​ട​ക്കി​യ​ത്. ഇ​നി പ്രീ​ക്വാ​ർ​ട്ട​റി​ലെ നാ​ലും ക്വാ​ർ​ട്ട​ർ, സെ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളും ബാ​ക്കി​യു​ണ്ട്. ടൂ​ർ​ണ​മ​െൻറ്​ പു​ന​രാ​രം​ഭി​ക്കു​േ​മ്പാ​ൾ ഒ​രു ന​ഗ​ര​ത്തി​ൽ ക​ളി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ സം​ഘാ​ട​ക​രു​ടെ നീ​ക്കം. സ്​​റ്റേ​ഡി​യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള വ​ർ​ക്കി​ങ്​ ഗ്രൂ​പ്പി​​െൻറ റി​പ്പോ​ർ​ട്ട്​ 17ന്​ ​ചേ​രു​ന്ന യോ​ഗം  പ​രി​ശോ​ധി​ക്കും.
Loading...
COMMENTS