യുവേഫ: സെൽഫ്​ ഗോളിൽ ബാഴ്​സക്ക്​ ജയം

  • യുവന്‍റസ്-അയാക്സ് മത്സരം സമനിലയിൽ പിരിഞ്ഞു

08:49 AM
11/04/2019
barsalona

മാ​ഞ്ച​സ്​​റ്റ​ർ: ലാ ​ലി​ഗ​യി​ലെ രാ​ജാ​ക്ക​ന്മാ​ർ​ക്ക്​ മു​ന്നി​ൽ ക​വാ​ത്ത്​ മ​റ​ന്ന്​ സോ​ൾ​ഷ്യ​റു​ടെ ക​ളി​പ്പ​ട്ടാ​ളം. ആ​ഴ്​​ച​ക​ൾ​ക്കു​മു​മ്പ്​ പി.​എ​സ്.​ജി​യെ മു​ക്കി​യ ആ​വേ​ശ​വു​മാ​യി സ്വ​ന്തം ക​ളി​മു​റ്റ​ത്തി​റ​ങ്ങി​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ തു​ട​ക്ക​ത്തി​ൽ വ​ഴ​ങ്ങി​യ ഏ​ക സെ​ൽ​ഫ്​ ഗോ​ളി​നാ​ണ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക്വാ​ർ​ട്ട​ർ ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ ബാ​ഴ്​​സ​ലോ​ണ​യോ​ട്​ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഇ​തോ​ടെ, അ​ടു​ത്ത​യാ​ഴ്​​ച ബാ​ഴ്​​സ​യു​ടെ മൈ​താ​ന​മാ​യ നൗ​കാ​മ്പി​ൽ ര​ണ്ടാം​പാ​ദ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇം​ഗ്ലീ​ഷ്​ ടീ​മി​ന്​ ര​ണ്ടു ഗോ​ൾ മാ​ർ​ജി​നി​ൽ ജ​യി​ച്ചാ​ലേ സെ​മി​പ്ര​വേ​ശം സ്വ​പ്​​നം കാ​ണാ​നാ​കൂ.

സൂ​പ്പ​ർ താ​രം ല​യ​ണ​ൽ ​െമ​സ്സി ന​യി​ച്ച ക​റ്റാ​ല​ൻ സം​ഘ​ത്തി​​​െൻറ ആ​ക്ര​മ​ണം ക​ണ്ടാ​ണ്​ ക​ളി തു​ട​ങ്ങി​യ​ത്. മു​ന​കൂ​ർ​ത്ത നീ​ക്ക​ങ്ങ​ളു​മാ​യി തു​ട​രെ ​എ​തി​ർ ഗോ​ൾ ​മു​ഖം വി​റ​പ്പി​ച്ച ബാ​ഴ്​​സ​ 12ാം മി​നി​റ്റി​ൽ ഗോ​ളും ക​ണ്ടെ​ത്തി. മ​ധ്യ​നി​ര​യി​ൽ​നി​ന്ന്​ ല​ഭി​ച്ച പ​ന്ത്​ എ​തി​ർ ഡി​ഫെ​ൻ​ഡ​ർ​മാ​രു​ടെ ത​ല​ക്കു മു​ക​ളി​ലൂ​ടെ മ​നോ​ഹ​ര​മാ​യി മെ​സി ന​ൽ​കി​യ പാ​സി​ൽ സു​വാ​ര​സ്​ ത​ല​വെ​ച്ച​താ​ണ്​ ഗോ​ളി​നു വ​ഴി​തു​റ​ന്ന​ത്. പോ​സ്​​റ്റി​​​െൻറ ഇ​ട​തു​മൂ​ല​യി​ലേ​ക്ക്​ നീ​ങ്ങി​യ പ​ന്ത്​ ക്ലി​യ​ർ ചെ​യ്യാ​ൻ ശ്ര​മി​ച്ച​ മാ​ഞ്ച​സ്​​റ്റ​ർ താ​രം ലൂ​ക്​ ഷാ​യു​ടെ ശ​രീ​ര​ത്തി​ൽ ത​ട്ടി ഗോ​ൾ​വ​ര ക​ട​ക്കു​ക​യാ​യി​രു​ന്നു. ലൈ​ൻ റ​ഫ​റി ഒാ​ഫ്​​സൈ​ഡ്​ വി​ളി​ച്ചെ​ങ്കി​ലും ‘വാ​ർ’ തു​ണ​യാ​യി. വി​ഡി​യോ പ​രി​ശോ​ധ​ന​യി​ൽ ഒാ​ഫ്​​സൈ​ഡ്​ അ​ല്ലെ​ന്ന്​ ഉ​റ​പ്പി​ച്ച റ​ഫ​റി ഗോ​ൾ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

അ​തോ​ടെ, ചു​ക​പ്പു​പ​ട ക​ളി മു​റു​ക്കി​യെ​ങ്കി​ലും ശ​ക്​​ത​വും സു​സ​ജ്ജ​വു​മാ​യി ബാ​ഴ്​​സ കാ​വ​ൽ​നി​ര നി​ല​യു​റ​പ്പി​ച്ച​തോ​ടെ നീ​ക്ക​ങ്ങ​ൾ പാ​ളി. ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ പി​ക്വെ ഉ​ജ്ജ്വ​ല​മാ​യി പ്ര​തി​രോ​ധി​ച്ച​ത്​ ക​റ്റാ​ല​ൻ ടീ​മി​ന്​ പ​ണി എ​ളു​പ്പ​മാ​ക്കി. ഇ​ട​ക്ക്​ യു​നൈ​റ്റ​ഡ്​ പ്ര​തി​രോ​ധ​ത്തി​ലെ ക്രി​സ്​ സ്​​മാ​ളി​ങ്​ ഇ​ടി​ച്ചു​വീ​ഴ്​​ത്തി​യ മെ​സ്സി മൂ​ക്കി​ൽ​നി​ന്ന്​ ചോ​ര​യൊ​ലി​പ്പി​ച്ചു​നി​ൽ​ക്കു​ന്ന കാ​ഴ്​​ച അ​പാ​യ സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ സ്വീ​ക​രി​ച്ച്​ 90 മി​നി​റ്റും അ​ദ്ദേ​ഹം ക​ളി തു​ട​ർ​ന്നു. മ​റു​വ​ശ​ത്താ​ക​െ​ട്ട, 2014നു ​ശേ​ഷം ആ​ദ്യ​മാ​യി ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന യു​നൈ​റ്റ​ഡ്​ ശ​ക്​​തി​യെ​ക്കാ​ൾ ദൗ​ർ​ബ​ല്യ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കി. ഒ​റ്റ​ത്ത​വ​ണ​പോ​ലും കൃ​ത്യ​മാ​യി ഗോ​ളി​ലേ​ക്ക്​ നി​റ​യൊ​ഴി​​ക്കാ​ൻ റാ​ഷ്​​ഫോ​ഡും ​േപാ​ൾ പോ​ഗ്​​ബ​യു​മ​ട​ങ്ങു​ന്ന പേ​രു​കേ​ട്ട യു​ൈ​ന​റ്റ​ഡ്​ താ​ര​നി​ര​ക്കാ​യ​തു​മി​ല്ല.

റാ​ഷ്​​ഫോ​ഡ്​ ഇ​ട​ക്കു ന​ട​ത്തി​യ ചി​ല സോ​ളോ നീ​ക്ക​ങ്ങ​ളും മ​നോ​ഹ​ര​മാ​യ ഷോ​ട്ടു​ക​ളും മാ​ത്ര​മാ​യി​രു​ന്നു സോ​ൾ​ഷ്യ​ർ​ക്ക്​ പ്ര​തീ​ക്ഷ​ക്ക്​ വ​ക ന​ൽ​കി​യ​ത്. അ​വ​യാ​ക​െ​ട്ട, ​ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി മോ​ഹം മാ​ത്രം ന​ൽ​കി ഗാ​ല​റി​യി​ലോ ഗോ​ളി​യു​ടെ ക​ര​ങ്ങ​ളി​ലോ വി​ശ്ര​മി​ച്ചു. 

പ്രീ​ക്വാ​ർ​ട്ട​റി​ൽ പി.​എ​സ്.​ജി​യോ​ട്​ ഒ​ന്നാം പാ​ദം ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​ന്​ തോ​റ്റി​ട്ടും ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ചു​വ​ന്ന്​ 3-1​െൻ​റ ജ​യ​വും ​എ​വേ ഗോ​ളി​​​െൻറ ആ​നു​കൂ​ല്യ​വു​മാ​യി ക്വാ​ർ​ട്ട​റി​ലേ​ക്കു ന​ട​ന്നു ക​യ​റി​യ അ​തേ അ​ത്ഭു​ത​ത്തി​നാ​ണ്​ യു​നൈ​റ്റ​ഡ്​ അ​ടു​ത്ത മ​ത്സ​ര​ത്തി​ലും കാ​ത്തി​രി​ക്കു​ന്ന​ത്. അ​ന്ന്​ പാ​രി​സി​ൽ കു​റി​ച്ച ച​രി​ത്രം പ​ക്ഷേ, നൗ​കാ​മ്പി​ൽ ആ​വ​ർ​ത്തി​ക്കാ​നാ​കു​മോ എ​ന്ന്​ കാ​ത്തി​രു​ന്നു കാ​ണ​ണം.

മൗ​റീ​ഞ്ഞോ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ യു​നൈ​റ്റ​ഡി​നൊ​പ്പം ചേ​ർ​ന്ന സോ​ൾ​ഷ്യ​ർ​ക്കു കീ​ഴി​ൽ അ​ടു​ത്തി​ടെ ടീം ​ന​ട​ത്തി​യ വ​ൻ തി​രി​ച്ചു​വ​ര​വ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ഏ​തു​വ​രെ തു​ട​രാ​നാ​കു​മെ​ന്ന​ത​ും സം​ശ​യ​മാ​ണ്. ലാ ​ലി​ഗ​യി​ൽ 11 പോ​യി​ൻ​റ്​ ലീ​ഡു​മാ​യി ഇ​തി​ന​കം കി​രീ​ട​മു​റ​പ്പി​ച്ചു ക​ഴി​ഞ്ഞ ബാ​ഴ്​​സ​യാ​ക​െ​ട്ട, ഇ​ത്ത​വ​ണ യൂ​റോ​പ്പി​​െൻറ ചാ​മ്പ്യ​ൻ​പ​ട്ട​വും സ്വ​ന്ത​മാ​ക്ക​ു​മെ​ന്ന്​ ക​രു​ത​പ്പെ​ടു​ന്ന ടീ​മാ​ണ്. 

Loading...
COMMENTS