Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ൽ ഇന്നിറങ്ങും;...

റ​യ​ൽ ഇന്നിറങ്ങും; ടോട്ടൻഹാമിന് ​ബൊറൂസിയ വെല്ലുവിളി

text_fields
bookmark_border
റ​യ​ൽ ഇന്നിറങ്ങും; ടോട്ടൻഹാമിന് ​ബൊറൂസിയ വെല്ലുവിളി
cancel
camera_alt??? ???????? ??????? ?????????????????????? ????????
ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​ർ ആ​ദ്യ​​പാ​ദ ​േപാ​രാ​ട്ട​ത്തി​ൽ​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ ​രാ​യ റ​യ​ൽ മ​ഡ്രി​ഡും ടോ​ട്ട​ൻ​ഹാ​മും ക​ള​ത്തി​ലി​റ​ങ്ങും. റ​യ​ലി​ന്​ ഡ​ച്ച്​ ടീം ​അ​യാ​ക്​​സ്​ എ​തി​രാ​ ളി​ക​​ളാ​യെ​ത്തു​േ​മ്പാ​ൾ, അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​വു​മാ​യി നോ​ക്കൗ​ട്ട്​ റൗ​ണ്ടി​ലേ​ക്കെ​ത്തി​യ ടേ ാ​ട്ട​ൻ​ഹാ​മി​ന്​ ജ​ർ​മ​ൻ ക​രു​ത്ത​രാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടാ​ണ്​ എ​തി​രാ​ളി​ക​ൾ.

പ്രതീക്ഷയോടെ റയൽ
സീ​സ​ൺ തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യി​ൽ​നി​ന്ന്​ ഏ​റ​ക്കു​റെ നി​വ​ർ​ന്നു​ക​ഴി​ഞ്ഞാ​ണ്​​ റ​യ​ൽ മ​ഡ്രി​ഡ്​ ഡ​ച്ച്​ ത​ല​സ്​​ഥാ​ന​ത്തെ​ത്തി​യ​ത്. സൂ​പ്പ​ർ താ​രം​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ കൂ​ടു​മാ​റ്റ​വും യൂ​ല​ൻ ലോ​പെ​റ്റ്​​ഗു​യു​ടെ പു​റ​ത്താ​ക​ലു​മെ​ല്ലാ​മാ​യ​തോ​ടെ ​ട്രാ​ക്കു​തെ​റ്റി​യ ചാ​മ്പ്യ​ന്മാ​ർ പു​തി​യ കോ​ച്ച്​ സാ​ൻ​റി​യാ​േ​ഗാ സൊ​ളാ​രി​ക്കു കീ​ഴി​ൽ നേ​ർ​വ​ഴി​ലാ​വു​ക​യാ​ണി​പ്പോ​ൾ. ഇ​തോ​ടെ, ചാ​മ്പ്യ​ന്മാ​ർ​ പ​ഴ​യ ആ​ത്​​മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ത്താ​ണ്​ അ​യാ​ക്​​സി​നോ​ട്​ എ​വേ മ​ത്സ​ര​ത്തി​ന്​ ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​സാ​ന ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ തോ​റ്റി​ട്ടി​ല്ലാ​ത്ത റ​യ​ൽ മ​ഡ്രി​ഡ്, ലാ ​ലി​ഗ​യി​ൽ അ​ഞ്ചാം സ്​​ഥാ​ന​ത്തു​നി​ന്ന്​ ര​ണ്ടി​ലേ​ക്കെ​ത്തി. മു​ഖ്യ എ​തി​രാ​ളി​യാ​യ ബാ​ഴ്​​സ​ലോ​ണ​യെ ​കി​ങ്​​സ്​ ക​പ്പി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച​തും അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ 3-1ന്​ ​തോ​ൽ​പി​ച്ച​തും റ​യ​ലി​ന്​ പ്ല​സാ​ണ്. ബെ​യ്​​ലി​നും ബെ​ൻ​സേ​മ​ക്കു​മൊ​പ്പം കൗ​മാ​ര​താ​രം വി​നീ​ഷ്യ​സ്​ ജൂ​നി​യ​റും ​േച​ർ​ന്ന മു​ന്നേ​റ്റ​നി​ര ക​രു​ത്താ​യി എ​ന്ന​തി​​െൻറ അ​ട​യാ​ള​മാ​ണ്​ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ലെ മു​ന്നേ​റ്റം സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ്ര​തീ​ക്ഷ​യോ​ടെ ടോ​ട്ട​ൻ​ഹാം
മ​ഹാ​ഭാ​ഗ്യം​കൊ​ണ്ടാ​ണ്​ ടോ​ട്ട​ൻ​ഹാം നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്. ഗ്രൂ​പ്​ റൗ​ണ്ടി​ലെ ആ​ദ്യ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു പോ​യ​ൻ​റ്​ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ടോ​ട്ട​ൻ​ഹാം അ​ത്ഭു​ത പ്ര​ക​ട​ന​വു​മാ​യി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ബൊ​റൂ​സി​യ ശ​ക്​​ത​രാ​ണെ​ങ്കി​ലും സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ടോ​ട്ട​ൻ​ഹാ​മി​ന്​ അ​നാ​യാ​സം ജ​യി​ക്കാ​നാ​വും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballuefa champions leaguemalayalam newssports newsFC Barcelona
News Summary - UEFA Champions League- Sports news
Next Story