Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുണൈറ്റഡ് തകർത്ത് പി.എസ്.ജി; പോഗ്ബക്ക് ചുവപ്പ് കാർഡ്

text_fields
bookmark_border
യുണൈറ്റഡ് തകർത്ത് പി.എസ്.ജി; പോഗ്ബക്ക് ചുവപ്പ് കാർഡ്
cancel

ലണ്ടൻ: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഫ്രഞ്ച് പടയോട് തോൽവി. മറ ്റൊരു മത്സരത്തിൽ റോമ പോര്‍ട്ടോയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജിയും റോമയും ജയിച ്ചത്.


ഏഴുമിനിറ്റിനിടെയാണ് പ ി.എസ്.ജി രണ്ട് ഗോളുകൾ നേടിയത്. 53ാം മിനിറ്റില്‍ പ്രസ്നെല്‍ കിംപെംബെയും 60ാം മിനുട്ടില്‍ കെയ്ലിയന്‍ എംബാപ്പയുമാണ് പി.എസ്.ജിക്കായി ഗോൾ നേടിയത്.

പരിക്ക് കാരണം നെയ്മര്‍, കവാനി എന്നീ പ്രമുഖര്‍ ഇല്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജി എംബാപ്പെയുടെ ചിറകിലേറിയാണ് വിജയം കൊയതത്. പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന യുണൈറ്റഡിന് ഫ്രഞ്ച് സംഘത്തോടേറ്റ തോൽവി തിരിച്ചടിയായി.


ആദ്യ പകുതിയില്‍ മാര്‍ഷ്യലും ലിംഗാര്‍ഡും പരുക്കേറ്റ് പിന്മറിയതും ഇംഗ്ലീഷ് ക്ലബിന് തിരിച്ചടിയായി. എതിര്‍ താരത്തെ ഫൗൾ ചെയ്തതിന് പോഗ്ബെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകുന്നതിന് അവസാന നിമിഷങ്ങൾ സാക്ഷിയായി. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകാതിരിക്കാൻ പാരീസില്‍ നടക്കുന്ന രണ്ടാം പാദത്തിൽ മാഞ്ചസ്റ്ററിന് ജയിക്കേണ്ടതുണ്ട്.

70, 76 മിനിറ്റുകളിൽ ഇരുപതുകാരന്‍ നിക്കോളോ സാനിയോളയുടെ ഇരട്ടഗോൾ മികവിലാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റോമ പോര്‍ട്ടോയെ തോല്‍പ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UEFA Champions League- Sports news
Next Story