Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​ർ: യു​നൈ​റ്റ​ഡി​ന്​ പി.​എ​സ്.​ജി​ വെ​ല്ലു​വി​ളി, ലി​വ​ർ​പൂ​ളിന് ബ​യേ​ൺ

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​ർ: യു​നൈ​റ്റ​ഡി​ന്​ പി.​എ​സ്.​ജി​ വെ​ല്ലു​വി​ളി, ലി​വ​ർ​പൂ​ളിന് ബ​യേ​ൺ
cancel
ന്യോ​ൺ (സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്): യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ ​റ്റ​ഡി​ന്​ എ​തി​രാ​ളി ഫ്ര​ഞ്ച്​ ചാ​മ്പ്യ​ന്മാ​രാ​യ പി.​എ​സ്.​ജി. നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ ലി​വ​ർ​പൂ​ളും മ ു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കും ത​മ്മി​ലാ​ണ്​ മ​റ്റൊ​രു ശ്ര​ദ്ധേ​യ പോ​രാ​ട്ടം.

നി​ല​വി​ ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡ്​ ഡ​ച്ച്​ ക്ല​ബ്​ അ​യാ​ക്​​സും ബാ​ഴ്​​സ​ലോ​ണ​ക്ക്​ ഫ്ര​ഞ്ച്​ ക്ല​ബ്​ ഒ​ളി​മ്പി​ക്​ ല്യോ​ൺ​സും. ഇം​ഗ്ല​ണ്ടി​ൽ ത​പ്പി​ത്ത​ട​യു​ന്ന യു​നൈ​റ്റ​ഡി​നും കോ​ച്ച്​ മൗ​റീ​ന്യോ​ക്കും നെ​യ്​​മ​റും കെ​യ്​​ലി​യ​ൻ എം​ബാ​പ്പെ​യും ന​യി​ക്കു​ന്ന പി.​എ​സ്.​ജി​യു​മാ​യു​ള്ള പോ​രാ​ട്ടം വ​ലി​യ ത​ല​വേ​ദ​ന​യാ​വും.

അ​തേ​സ​മ​യം, 2014,2016 സീ​സ​ണു​ക​ളി​ലെ റ​ണ്ണ​റ​പ്പാ​യ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​ന്, ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ യു​വ​ൻ​റ​സാ​ണ്​ എ​തി​രാ​ളി. ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഗ്രൂ​പ്​ റൗ​ണ്ടി​ലെ ഒ​ന്നും​ര​ണ്ടും സ്​​ഥാ​ന​ക്കാ​രാ​ണ്​ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്​ യോ​ഗ്യ​ത​നേ​ടി​യ​ത്. ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​വും നോ​ക്കൗ​ട്ടി​ലെ ആ​ദ്യ പാ​ദ​ത്തി​ന്​ ആ​തി​ഥേ​യ​രാ​വു​ക. ഒ​ന്നാം പാ​ദം ഫെ​ബ്രു​വ​രി 12/13, 19/20 തീ​യ​തി​ക​ളി​ലും ര​ണ്ടാം​പാ​ദം മാ​ർ​ച്ച്​ 5​/6, 12/13 തീ​യ​തി​ക​ളി​ലും ന​ട​ക്കും.

പ്രീക്വാർട്ടർ ലൈനപ്പ്​
ഷാൾകെ Vs മാഞ്ചസ്​റ്റർ സിറ്റി
അത്​ലറ്റികോ മഡ്രിഡ്​ Vs യുവൻറസ്​
മാഞ്ചസ്​റ്റർ യുനൈറ്റഡ്​ Vs പി.എസ്​.ജി
ടോട്ടൻഹാം Vs ബൊറൂസിയ ഡോർട്​മുണ്ട്​
ഒളിമ്പിക്​ ല്യോൺ Vs ബാഴ്​സലോണ
എ.എസ്​ റോമ vs എഫ്​.സി പോർ​േട്ടാ
അയാക്​സ്​ Vs റയൽ മഡ്രിഡ്​
ലിവർപൂൾ vs ബയേൺ മ്യൂണിക്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballuefa champions leaguemalayalam newssports newsFC Barcelona
News Summary - UEFA Champions League- Sports news
Next Story