Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയെ തളച്ച് ടോട്ടൻഹാം, പി.എസ്.ജിക്കും ലിവര്‍പൂളിനും ജയം

text_fields
bookmark_border
ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയെ തളച്ച് ടോട്ടൻഹാം, പി.എസ്.ജിക്കും ലിവര്‍പൂളിനും ജയം
cancel

ലണ്ടൻ: ചാമ്പ്യന്‍ലീഗില്‍ സ്പാനിഷ് ശക്തികളായ ബാഴ്‌സലോണയെ സമനിലയിൽ തളച്ച് ടോട്ടൻഹാം(1-1). ഫ്രഞ്ച് ചാമ്പ്യന്മാരാ യ പി.എസ്.ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തിൽ ഇംഗ് ലീഷ് ക്ലബ് ലിവര്‍പൂള്‍ എതിരില്ലാത്ത ഒരു ഗോളിന് നാപോളിയെ തോൽപിച്ചു.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ തോൽപിക്കാൻ ബാഴ്‌സലോണക്കായില്ല. ഏഴാംമിനിറ്റില്‍ ഔസ്മാന്‍ ഡെംബെലെ നേടിയ ഗോളിലൂടെയാണ് ബാഴ്സ മുന്നിലെത്തിയത്. 85ാം മിനിറ്റിൽ ടോട്ടൻഹാം താരം ലൂക്കാസ് മോറ ബാഴ്സ വല കുക്കി. 14 പോയിന്റ് നേടിയ ബാഴ്‌സ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 8 പോയിന്റുള്ള ടോട്ടൻഹാം രണ്ടാംസ്ഥാനം നിലനിര്‍ത്തി.

ഗ്രൂപ്പ് സി യില്‍ ആധികാരിക വിജയമായിരുന്നു പി.എസ്.ജിയുടേത്. കവാനി, നെയ്മര്‍, മാര്‍ക്വിനോസ്, എംബാപ്പെ എന്നിവര്‍ പി.എസ്.ജിക്കായി ഗോള്‍ നേടിയപ്പോള്‍ മാര്‍കോ ഗോബെലിചാണ് റെഡ്സ്റ്റാറിനായി ആശ്വാസ ഗോൾ നേടിയത്. 35ാം മിനിറ്റില്‍ മുഹമ്മദ് സലാഹ് ആണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്.


റാഫേല്‍ ഗ്വെരോറോ നേടിയ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊണാാക്കോക്കെതിരെ ബെറൂസിയ ഡോർട്ട്മുണ്ടിൻെറ ജയം (2-0). ഇന്റര്‍മിലാനും പി.എസ്.വി ഐന്തോവനും ഓരോ ഗോള്‍ വീതം നേടി സമനില കാത്തപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് ക്ലബ് ബ്രഗ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UEFA Champions League- Sports news
Next Story