Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഇ.കെ ഏതൻസിനെ തോൽപിച്ച് ബയേൺ മ്യൂണിക്​

text_fields
bookmark_border
എ.ഇ.കെ ഏതൻസിനെ തോൽപിച്ച് ബയേൺ മ്യൂണിക്​
cancel
camera_alt???? ????? ??????????????? ?????????????????? ???????????
ഏതൻസ്​: ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്​ എ.ഇ.കെ ഏതൻസിനെ തോൽപിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ്​ മ്യൂണിക്കുകാർ എതിർ തട്ടകത്തിൽ ജയിച്ചു കയറിയത്​.

ഇതോടെ ഗ്രൂപ്​ ‘ഇ’യിൽ ബയേൺ നോകൗട്ട്​ പ്രതീക്ഷ സജീവമാക്കി. റോബർട്ട്​ ലെവൻഡോവ്​സ്​കി, സെർജ്​ നെബ്​റി, ആര്യൻ റോബൻ എന്നിവൻ ചേർന്ന്​ നയിച്ച മ്യൂണിക്​ മുന്നേറ്റത്തിന്​ ആദ്യ പകുതി ലക്ഷ്യത്തിലെത്താനായില്ല. കരുത്തർക്കെതിരെ ഏതൻസുകാർ പ്രതിരോധിച്ചു നിന്നു.

രണ്ടാം പകുതിയാണ്​ ഇരുഗോളുകളുടെയും പിറവി​. 61ാം മിനിട്ടിൽ​ യാവി മാർടിനസാണ്​ മ്യൂണികിനെ മുന്നിലെത്തിക്കുന്നത്​. രണ്ടു മിനിറ്റ്​ തികയുന്നതിനു മുമ്പ്​ റോബർട്ട്​ ലെവൻഡോവ്​സ്​കി(63) രണ്ടാം ഗോളും നേടി. റഫീന്യ​യുടെ പാസിൽ നിന്നാണ്​ പോളണ്ടുകാര​​െൻറ ഗോൾ. മൂന്നിലും തോറ്റ ഏതൻസുകാർക്ക്​ ഗ്രൂപ്​ ഘട്ടം കടക്കാൻ പ്രയാസമേറും.

ഗ്രൂപ്​ ‘എച്ചിലെ’ മത്സരത്തിൽ സ്വിറ്റ്​സർലൻഡ്​ ക്ലബ്​ യങ്​ ബോയ്​സ്​ വലൻസിയയെ 1-1ന്​ സമനിലയിൽ തളച്ചു. മിചി ബാറ്റ്​ഷുഹേയ്​ നേടിയി ഗോളിൽ ആദ്യ പകുതി വലൻസിയ മുന്നിലെത്തിയിരുന്നെങ്കിലും ​െപനാൽറ്റിയിലൂടെ യങ്​ ബോയ്​സ്​(55) തിരിച്ചടിക്കുകയായിരുന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UEFA Champions League- Sports news
Next Story