Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫി​ഫ ലെ​ജ​ൻ​ഡ്​​​സ്...

ഫി​ഫ ലെ​ജ​ൻ​ഡ്​​​സ് മ​ത്സ​രം ഇ​ന്ന്​ മും​ബൈ​യി​ൽ

text_fields
bookmark_border
ഫി​ഫ ലെ​ജ​ൻ​ഡ്​​​സ് മ​ത്സ​രം  ഇ​ന്ന്​ മും​ബൈ​യി​ൽ
cancel
മും​ബൈ: കൗ​മാ​ര ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ മും​ബൈ​യി​ൽ ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ ബൂ​ട്ട​ണി​യു​ന്നു. ലോ​ക​ക​പ്പി​​​െൻറ മ​ത്സ​ര​വേ​ദി​ക​ളി​ലൊ​ന്നാ​യ ഡി.​വൈ പാ​ട്ടീ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11 മ​ണി​ക്കാ​ണ് മ​ത്സ​രം. ‘ഫി​ഫ ലെ​ജ​ൻ​ഡ്​​സ്’ പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ കൊ​ളം​ബി​യ​ൻ സൂ​പ്പ​ർ​താ​രം കാ​ർ​ലോ​സ് വാ​ൾ​ഡ​റാ​മ, സ്പാ​നി​ഷ് സ്‌​ട്രൈ​ക്ക​ർ ഫെ​ർ​ണാ​ണ്ടോ മോ​റി​യ​ൻ​റ​സ്, ഫ്ര​ഞ്ച് ലോ​ക​ക​പ്പ് ജേ​താ​വ് മാ​ഴ്‌​സ​ൽ ഡെ​സെ​യി, മെ​ക്‌​സി​ക്ക​ൻ ഗോ​ൾ​കീ​പ്പ​ർ ജോ​ർ​ഗെ കാ​മ്പോ​സ്, നൈ​ജീ​രി​യ​ൻ താ​രം ഇ​മ്മാ​നു​വ​ൽ അ​മ്യൂ​നി​ക്കെ തു​ട​ങ്ങി​യ വ​മ്പ​ൻ ലോ​ക​താ​ര​ങ്ങ​ളാ​ണ് മും​ബൈ​യി​ൽ പ​ന്തു​ത​ട്ടു​ന്ന​ത്. 

ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പ് ട്രോ​ഫി പ​ര്യ​ട​ന​ത്തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​ഴ​യ​കാ​ല​ങ്ങ​ളി​ലെ ലോ​ക​താ​ര​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന​ത്. ഇ​വ​രൊ​രു​മി​ച്ച്​ ഡി.​വൈ പാ​ട്ടീ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ട്രോ​ഫി അ​നാ​വ​ര​ണം ചെ​യ്യും. കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ലോ​ക ഫു​ട്‌​ബാ​ളി​ലെ അ​ഞ്ച് പ്ര​ഗ​ല്​​ഭ​രു​ടെ പ്ര​ക​ട​ന​ത്തി​ന് സാ​ക്ഷി​ക​ളാ​വാ​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ പ്രേ​മി​ക​ൾ​ക്ക്​ അ​സു​ല​ഭ അ​വ​സ​ര​മാ​ണ് കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ജോ​യ് ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballu17 fifa world cupmalayalam newssports newsWorld football legendsexhibition match
News Summary - World football legends to enthral fans in exhibition match- Sports news
Next Story