Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനന്നായി കളിച്ചു,...

നന്നായി കളിച്ചു, പക്ഷേ... ഡി മാറ്റിസ് ഹാപ്പിയല്ല

text_fields
bookmark_border
indian-team
cancel

ന്യൂ​ഡ​ല്‍ഹി: ച​രി​ത്ര​ത്തി​ലേ​ക്ക് പ​ന്തു ത​ട്ടി​യ ഇ​ന്ത്യ​യു​ടെ കൗ​മാ​ര​ക്കൂ​ട്ട​ത്തി​ല്‍നി​ന്ന് അ​മേ​രി​ക്ക​ക്കെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ആ​രും അ​ധി​ക​മൊ​ന്നും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ എ​തി​രാ​ളി​ക​ളോ​ട് പി​ടി​ച്ചു​നി​ല്‍ക്കു​ക, തോ​ല്‍വി​യു​ടെ ആ​ഘാ​തം കു​റ​ക്കു​ക. ഇ​തി​ന​പ്പു​റം ഒ​രു സ​മ​നി​ല​പോ​ലും അ​തി​വി​ദൂ​ര സ്വ​പ്ന​മാ​യി കൊ​ണ്ടു​ന​ട​ന്ന ടീ​മാ​ണ് വെ​ള്ളി​യാ​ഴ്ച മൂ​ന്നു ഗോ​ളി​ന് തോ​റ്റി​ട്ടും നാ​ടി​​​​െൻറ കൈ​യ​ടി നേ​ടി​യ​ത്. ആ​ദ്യ മി​നി​റ്റു​ക​ളി​ല്‍ ലോ​ക​ക​പ്പി​ന് ആ​ദ്യ​മാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ​തി​​​​െൻറ അ​മ്പ​ര​പ്പ് കാ​ണി​ച്ച ടീം ​പ​തി​യെ പ്ര​തി​ഭ​യു​ടെ മി​ന്ന​ലാ​ട്ട​ങ്ങ​ളു​മാ​യി ക​ള​ത്തി​ല്‍ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

പ്ര​തി​രോ​ധ​ത്തി​ല്‍ ജി​തേ​ന്ദ്ര സി​ങ്ങും അ​ന്‍വ​ര്‍ അ​ലി​യും അ​മേ​രി​ക്ക​ൻ പ​രി​ശീ​ല​ക​ന്‍ ജോ​ണ്‍ ഹോ​ക്വ​ര്‍ത്തി​​​െൻറ പോ​ലും പ്ര​ശം​സ​പി​ടി​ച്ചു പ​റ്റി. ബാ​റി​ന് കി​ഴി​ല്‍ ധീ​ര​ജ് അ​പാ​ര ഫോ​മി​ലാ​യി​രു​ന്നു. കോ​മ​ള്‍ ത​ട്ട​ലും അ​നി​കേ​ത് സി​ങ്ങും അ​മ​ര്‍ജി​തും ക​ളി​യു​ടെ താ​ളം​ക​ണ്ട​ത്തെി​യ നേ​ര​ങ്ങ​ളി​ല്‍ ഗോ​ളി​ന​ടു​ത്ത​ത്തെി. സ​സ്പെ​ന്‍ഷ​നി​ലാ​യ ബോ​റി​സ് സി​ങ്ങി​ന് പ​ക​രം ആ​ദ്യ ഇ​ല​വ​നി​ല്‍ ഇ​ടം​പി​ടി​ച്ച മ​ല​യാ​ളി​യാ​യ രാ​ഹു​ലും കി​ട്ടി​യ അ​വ​സ​രം ന​ന്നാ​യി വി​നി​യോ​ഗി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​രു​ന്ന​തി​​​​െൻറ ന​ല്ല ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ട്ടി​യ കൗ​മാ​ര​ക്കൂ​ട്ടം ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നേ​രം ഒ​ട്ടും ക്ഷീ​ണ​മി​ല്ലാ​തെ ക​ളി​െ​ച്ച​ന്ന​ത് ഏ​തു​ത​ല​ത്തി​ലും ഇ​ന്ത്യ​ക്കാ​ര്‍ക്ക് ക​ണ്ടു പ​രി​ച​യ​മി​ല്ലാ​ത്ത​താ​ണ്. പ​ക്ഷേ, ഗാ​ല​റി​യു​ടെ നി​റ​ഞ്ഞ പി​ന്തു​ണ​യി​ലും ച​രി​ത്ര​ത്തി​ലേ​ക്ക് പി​റ​ക്കേ​ണ്ട ഒ​രു ഗോ​ള്‍ നി​ര്‍ഭാ​ഗ്യം​കൊ​ണ്ട് അ​വ​രി​ല്‍നി​ന്നൊ​ഴി​ഞ്ഞു​പോ​യി. 

ക​ഠി​ന​മാ​യ പ്ര​യ​ത്ന​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ രൂ​പ​പ്പെ​ടു​ത്തി​യ ടീം ​ന​ന്നാ​യി ക​ളി​ച്ചെ​ങ്കി​ലും പോ​ർ​ചു​ഗീ​സു​കാ​ര​നാ​യ പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് നോ​ര്‍ട്ട​ണ്‍ ഡി ​മാ​റ്റി​സ് മ​ത്സ​ര​ഫ​ല​ത്തി​ല്‍ സം​തൃ​പ്ത​ന​ല്ല. അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു പ​രി​ച​യി​ക്കാ​ത്ത​തി​​​​െൻറ പോ​രാ​യ്മ​യാ​ണ് ഈ ​തോ​ല്‍വി സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ളി​യു​ടെ നി​ല​വാ​ര​മ​ള​ന്നാ​ല്‍ ഇ​ന്ത്യ  2-1 എ​ന്ന സ്​​കോ​റി​നാ​യി​രു​ന്നു തോ​ല്‍ക്കേ​ണ്ടി​യി​രു​ന്ന​ത്. പ്ര​തി​രോ​ധം ന​ന്നാ​യി വി​യ​ര്‍ത്തു. ഗോ​ളി ധീ​ര​ജും. എ​ന്നാ​ല്‍, അ​നാ​വ​ശ്യ​മാ​യ പെ​നാ​ൽ​റ്റി ക​ളി​യു​ടെ ഗ​തി നി​ര്‍ണ​യി​ച്ചു. ര​ണ്ടാം ഗോ​ള്‍ പ്ര​തി​രോ​ധ​ത്തി​​​​െൻറ നോ​ട്ട​ക്കു​റ​വാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഡി ​മാ​റ്റി​സ് മൂ​ന്നാം ഗോ​ള്‍ കി​ട്ടി​യ അ​വ​സ​ര​ങ്ങ​ള്‍ ഗോ​ളാ​ക്കി മാ​റ്റാ​ത്ത​തി​​​​െൻറ ശി​ക്ഷ​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ര്‍ത്തു. കാ​ണി​ക​ളു​ടെ പി​ന്തു​ണ വി​ല​പ്പെ​ട്ട​താ​ണ്. ഇ​ന്ത്യ​ൻ ടീ​മി​​​​െൻറ 12ാമ​നാ​യി കാ​ണി​ക​ളു​മു​ണ്ടാ​യി​രു​ന്നു. പെ​നാ​ല്‍റ്റി വ​ഴ​ങ്ങാ​തി​രി​ക്കു​ക​യോ ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ക്കു​ക​യോ ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ക​ള​ത്തി​ല്‍ ക​ളി​യു​ടെ ചി​ത്രം മാ​റു​മാ​യി​രു​ന്നു​വെ​ന്നും ഡി ​മാ​റ്റി​സ് ക​രു​തു​ന്നു. പ്ര​തീ​ക്ഷി​ച്ച​തി​നു​മ​പ്പു​റം ഇ​ന്ത്യ ന​ന്നാ​യി ക​ളി​ച്ചെ​ന്ന അ​മേ​രി​ക്ക​ക്കാ​രു​ടെ പ്ര​ശം​സ​യും  ഈ ​ടീ​മി​ന് കൂ​ടു​ത​ല്‍ പ്ര​ചോ​ദ​ന​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian teammalayalam newssports newsu17worldcup
News Summary - u17worldcup india -sports news
Next Story