Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്രസീലിന്​ തോൽവി;...

ബ്രസീലിന്​ തോൽവി; ഇം​ഗ്ല​ണ്ട്​ x സ്​​പെ​യി​ൻ ഫൈ​ന​ൽ

text_fields
bookmark_border
Spain-Mali
cancel

​മും​ബൈ/​കൊ​ൽ​ക്ക​ത്ത: കൗ​മാ​ര ലോ​ക​ക​പ്പി​ൽ ഒാ​ൾ യൂ​റോ​പ്യ​ൻ ഫൈ​ന​ൽ. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​​െൻറ ക​ലാ​ശ​ക്ക​ളി​യി​ൽ ഇം​ഗ്ല​ണ്ടും സ്​​പെ​യി​നും കൊ​മ്പു​കോ​ർ​ക്കും. ബു​ധ​നാ​ഴ്​​ച ന​ട​ന്ന സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഇം​ഗ്ല​ണ്ട്​ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ 3-1ന്​ ​മ​റി​ക​ട​ന്ന​പ്പോ​ൾ അ​തേ മാ​ർ​ജി​ന്​ ആ​ഫ്രി​ക്ക​ൻ പ്ര​തി​നി​ധി​ക​ളാ​യ മാ​ലി​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു സ്​​പെ​യി​നി​​െൻറ മു​ന്നേ​റ്റം. 

കൊ​ൽ​ക്ക​ത്ത സാ​ൾ​ട്ട്​​ലേ​ക്ക്​ സ്​​േ​റ്റ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ സെ​മി​യി​ൽ സ്​​ട്രൈ​ക്ക​ർ റി​യാ​ൻ ബ്രൂ​സ്​​റ്റ​റി​​െൻറ ഹാ​ട്രി​ക്കാ​ണ്​ ഇം​ഗ്ല​ണ്ടി​ന്​ ക​രു​ത്താ​യ​ത്. വെ​സ്​​ലി​യാ​ണ്​ ബ്ര​സീ​ലി​​െൻറ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. ക​ഴി​ഞ്ഞ ക​ളി​യി​ലും ഹാ​ട്രി​ക്​ നേ​ടി​യി​രു​ന്ന ബ്രു​സ്​​റ്റ​റി​ന്​ ഇ​തോ​ടെ ടൂ​ർ​ണ​മ​െൻറി​ൽ ഏ​ഴ​്​ ഗോ​ളു​ക​ളാ​യി. മും​ബൈ ഡി.​വൈ. പാ​ട്ടീ​ൽ മൈ​താ​ന​ത്ത്​ അ​ര​ങ്ങേ​റി​യ ര​ണ്ടാം സെ​മി​യി​ൽ സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ ആ​ബേ​ൽ റൂ​യി​സി​​െൻറ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ്​ സ്​​പെ​യി​നി​ന്​ വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഫെ​റാ​ൻ ടോ​റ​സ്​ ഒ​രു ഗോ​ൾ നേ​ടി. ലെ​സാ​നെ എ​ൻ​ഡാ​യെ​യാ​ണ്​ മാ​ലി​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. റു​യി​സി​നും എ​ൻ​ഡാ​യെ​ക്കും ടൂ​ർ​ണ​മ​െൻറി​ൽ ആ​റ്​ ഗോ​ളു​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballspainmaliu 17 world cupmalayalam newssports news
News Summary - U17 WORLD CUP:Spain beat mali-Sports news
Next Story