Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightന്യൂസിലൻഡ്​ ടീമെത്തി;...

ന്യൂസിലൻഡ്​ ടീമെത്തി; ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ടീ​ം

text_fields
bookmark_border
ന്യൂസിലൻഡ്​ ടീമെത്തി; ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ടീ​ം
cancel

മും​ബൈ: കൗ​മാ​ര കാ​യി​ക​മേ​ള​യി​ലേ​ക്ക്​ ആ​വേ​ശം​നി​റ​ച്ച്​ ന്യൂ​സി​ല​ൻ​ഡ്​ ടീ​മു​മെ​ത്തി. കൊ​ളം​ബി​യ​ക്ക്​ പി​ന്നാ​ലെ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ടീ​മാ​ണ്​ ന്യൂ​സി​ല​ൻ​ഡ്. മും​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ വി​മാ​ന​മി​റ​ങ്ങി​യ ടീം ​അ​​ന്ധേ​രി​യി​ലെ ഹോ​ട്ട​ലി​ലാ​ണ്​ താ​മ​സം.  

ഗ്രൂ​പ്​​ ബി​യി​ൽ തു​ർ​ക്കി, പ​ര​ഗ്വേ, മാ​ലി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ്​ കി​വീ​സ്​ മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ഗ്രൂ​പ്​​ സ്​​റ്റേ​ജി​ൽ ന്യൂ​സി​ല​ൻ​ഡി​​​െൻറ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ ന​വി മും​ബൈ​യി​ലെ ഡി.​വൈ പാ​ട്ടീ​ൽ സ്​​റ്റേ​ഡി​യ​​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക. മൂ​ന്നാ​മ​ത്തെ മ​ത്സ​രം ഒ​ക്​​ടോ​ബ​ർ 12ന്​ ​മാ​ലി​ക്കെ​തി​രെ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ അ​വ​രു​ടെ അ​ന്തി​മ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. 

ലോകകപ്പ് ട്രോഫി 25 വരെ കൊച്ചിയിൽ
ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് വി​ന്നേ​ഴ്‌​സ് ട്രോ​ഫി ഒ​രു​ദി​വ​സം കൂ​ടു​ത​ൽ കൊ​ച്ചി​യി​ലു​ണ്ടാ​കും. സ്‌​പോ​ൺ​സ​ർ​മാ​രാ​യ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ ആ​തി​ഥ്യം സ്വീ​ക​രി​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച പ​ക​ൽ​കൂ​ടി ട്രോ​ഫി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ ട്രോ​ഫി ഇ​ട​പ്പ​ള്ളി ലു​ലു മാ​ളി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വി​ധ ഫു​ട്‌​ബാ​ൾ അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ത്തു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും തി​ങ്ക​ളാ​ഴ്ച ട്രോ​ഫി നേ​രി​ൽ കാ​ണാ​നെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandfootballu17 world cupmalayalam newssports news
News Summary - u17 world cup new zealand -Sports news
Next Story