Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിയ ഹാട്രിക്കിൽ അമേരിക്ക; പരഗ്വേയെ തകർത്തത് 5-0ത്തിന്
text_fieldsbookmark_border
ന്യൂഡൽഹി: ലൈബീരിയൻ ഇതിഹാസതാരം ജോർജ് വിയയുടെ മകൻ തിമോത്തി വിയ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പന്തുകൊണ്ട് വിസ്മയം തീർത്തപ്പോൾ, ലാറ്റിനമേരിക്കൻ തന്ത്രങ്ങൾ തകർന്നടിഞ്ഞത് 5-0ത്തിന്.
അമേരിക്കൻ രാജ്യങ്ങൾ നേർക്കുനേർവന്ന രണ്ടാം പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്ക പരഗ്വേയെ തകർത്തുവിട്ടപ്പോൾ മൂന്ന് എണ്ണംപറഞ്ഞ ഗോളോടെ വിയയായിരുന്നു സൂപ്പർ സ്റ്റാർ. തകർപ്പൻ ജയത്തോടെ അമേരിക്കൻ ‘കുട്ടിപ്പട്ടാളങ്ങൾ’ ക്വാർട്ടറിലെത്തി. ഇംഗ്ലണ്ട്-ജപ്പാൻ മത്സരത്തിെല വിജയികളാണ് അമേരിക്കയുടെ എതിരാളികളായെത്തുക.
അവസാന മത്സരത്തിൽ കൊളംബിയയോട് 3-1ന് തോറ്റ അമേരിക്കയെയായിരുന്നില്ല പ്രീ ക്വാർട്ടറിൽ കളത്തിൽ കണ്ടത്. സമ്പൂർണ ആധിപത്യം പുലർത്തിയ മത്സരത്തിൽ 19, 53, 77 മിനിറ്റുകളിലായിരുന്നു വിയയുടെ ഗോളുകൾ. ആൻഡ്രൂ കാൾട്ടണിെൻറ (63) ജോഷ്വാ സർജൻറ്(74) എന്നിവരാണ് മറ്റു സ്കോറർമാർ.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story