Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രസീൽ വീണ്ടുമെത്തി
text_fieldsbookmark_border
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പ്രീ ക്വാർട്ടർ എന്ന ആഗ്രഹസാഫല്യവുമായി ബ്രസീൽ കോച്ച് കാർലോസ് അമാഡിയോയും സംഘവും ശനിയാഴ്ച രാത്രിയോടെ കൊച്ചിയിലെത്തി. മഡ്ഗാവിൽ നടന്ന അവസാന ഗ്രൂപ് മത്സരത്തിൽ നൈജറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഗ്രൂപ് ചാമ്പ്യന്മാരായാണ് മഞ്ഞപ്പട കൊച്ചിയിൽ തിരിച്ചെത്തിയത്. ഗാലറി നിറഞ്ഞ മഞ്ഞക്കുപ്പായക്കാരുടെ ആവേശമാണ് അമാഡിയോയെ ആകർഷിച്ചത്. ഹോംഗ്രൗണ്ടിലെന്നപോലെയാണ് ബ്രസീൽ കൊച്ചിയിൽ കളിക്കുന്നതെന്ന് ആദ്യ മത്സരശേഷം അദ്ദേഹം പറഞ്ഞു.
ഇഷ്ട ടീം കൊച്ചിയിലെത്തുന്നതിെൻറ ആവേശത്തിലാണ് കേരളത്തിലെ ഫുട്ബാൾ പ്രേമികളും. പ്രീ ക്വാർട്ടർ മത്സരത്തിന് ബ്രസീലിനെ കൊച്ചിയിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ മത്സരത്തിന് ടിക്കറ്റുകൾ ഏറെയുണ്ട്. ശക്തരായ ടീമുകൾ കളത്തിലിറങ്ങുമ്പോൾ സ്റ്റേഡിയം നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും. ബ്രസീൽ-സ്പെയിൻ മത്സരത്തിലാണ് കൊച്ചിയിൽ ഏറ്റവും കൂടുതൽ കാണികളെത്തിയത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story