Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണിപ്പൂരിൻെറ ചുണക്കുട്ടികൾക്ക് വൻ വരവേൽപ്
text_fieldsbookmark_border
ഇംഫാൽ: അണ്ടർ 17 ലോകകപ്പിലെ ഇന്ത്യൻ ടീമിൽ മിന്നും പ്രകടനം കാഴ്ചവെച്ച മണിപ്പൂരി താരങ്ങൾക്ക് ജന്മനാട്ടിൽ വീരോചിത സ്വീകരണം. ഇന്ത്യ ഗ്രൂപ് റൗണ്ടിൽ പുറത്തായതിനു പിന്നാലെയാണ് ടീമിലെ ഏഴു മണിപ്പൂരുകാർ നാട്ടിലേക്ക് തിരിച്ചത്. ശനിയാഴ്ച ഇംഫാലിലെത്തിയ ഇവരെ വരവേൽക്കാൻ മുൻ ഫുട്ബാൾ താരങ്ങൾ, സംസ്ഥാന സർക്കാർ പ്രതിനിധികൾ, ആരാധകർ തുടങ്ങി ആയിരത്തിലേറെ പേരാണ് വിമാനത്താവളത്തിലെത്തിയത്.
21 അംഗ ടീമിൽ ക്യാപ്റ്റൻ അമർജിത് സിങ് കിയാം, ലോകകപ്പിലെ ആദ്യ ഇന്ത്യൻ ഗോളിനുടമ ജീക്സൻ തൗനോജം എന്നിവരുൾപ്പെടെ എട്ടു പേരാണുണ്ടായിരുന്നത്. വിദേശ പരിശീലകരുടെയും മാധ്യമങ്ങളുടെയും അഭിനന്ദനം നേടിയ ഗോൾ കീപ്പർ ധീരജ് മൊയ്റാങ്തം നാട്ടിൽ തിരിച്ചെത്തിയിട്ടില്ല. വിദേശ ക്ലബുകൾ താൽപര്യം അറിയിച്ച് രംഗത്തെത്തിയതോടെ ധീരജ് ഡൽഹിയിൽ തുടരുകയാണ്. സംസ്ഥാനത്ത് ലോകനിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാൻ നടപടിയുണ്ടാവണെമന്ന് അമർജിത് കിയാം സർക്കാറിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ ടീമിലിടം നേടിയ താരങ്ങൾക്ക് വൻതുക പാരിതോഷികമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story