Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണികള്‍ക്ക് നിയന്ത്രണം വേണ്ടായിരുന്നു– ഐ.എം. വിജയന്
text_fieldsbookmark_border
കാണികള്‍ക്ക് ഫിഫ നിയന്ത്രണമേര്‍പ്പെടുത്തിയത് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് നല്ല കളി കാണാനുള്ള അവസരം നഷ്ടമാക്കിയെന്ന് മുന്‍ ഇന്ത്യന്‍ നായകന് ഐ.എം. വിജയന്. ഫിഫയെ സംബന്ധിച്ച് സുരക്ഷയാണ് പ്രശ്നം. എന്നാല്‍, കാണികള്‍ക്ക് ലോകകപ്പ് കണ്‍മുന്നിലെത്തിയിട്ടും കാണാനാവാത്തതിെൻറ നിരാശയാണ്. ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് നിറഞ്ഞുകവിഞ്ഞ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ പകുതിയും ഒഴിഞ്ഞു കിടക്കുന്നത് ആവേശം ചോര്‍ത്തുന്നുണ്ടെന്ന് മലയാളി ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തില്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷെൻറ നിരീക്ഷകന് കൂടിയായ വിജയന് പറഞ്ഞു.
ഇന്ത്യന്‍ ഫുട്ബാളിന് നല്ല കാലമാണ്. എ.എഫ്.സി കപ്പില്‍ തുടര്‍ച്ചയായ വിജയങ്ങളിലൂടെ യോഗ്യത നേടി. കൗമാര ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഉജ്ജ്വലമായി കളിച്ചു. എന്നാല്‍ ലോകഫുട്ബാളില്‍ മേല്‍വിലാസമുണ്ടാക്കാന്‍ ഇതൊന്നും പോരാ. ടീം ഇനിയും വളരണം. ഏഷ്യന്‍ തലത്തില്‍ മുന്നിലെത്തുകയാവണം ആദ്യ ലക്ഷ്യം. കൗമാര ടീമില്‍ ഏറെയും ഉയരംകുറഞ്ഞവരാണ്. മെയ്ക്കരുത്തിലും അവര്‍ മറ്റുള്ളവരെക്കാള്‍ ഏറെ പിന്നില്‍. എന്നിട്ടും അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറെ കളിച്ചു പരിചയമില്ലാത്ത ടീം ഉജ്ജ്വലമായി പൊരുതി. ഇതേ ഫോം തുടര്‍ന്നാല്‍ ധീരജ് സിങ് രണ്ടു വര്‍ഷത്തിനകം രാജ്യത്തെ മികച്ച ഗോള്‍ കീപ്പറാവുമെന്നും വിജയന് പറഞ്ഞു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story