Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫിഫയുടെ പുരുഷ ടൂർണമെൻറിൽ റഫറിയാകുന്ന ആദ്യ വനിതയാകാൻ എസ്തർ സ്റ്റോബ്ലി
text_fieldsbookmark_border
കൊൽക്കത്ത: ആൺകുട്ടികളുടെ മത്സരം നിയന്ത്രിക്കാൻ പെൺറഫറിയെത്തുന്നു. കൗമാര ലോകകപ്പിൽ ശനിയാഴ്ച നടക്കുന്ന ജപ്പാൻ-ന്യൂ കാലിഡോണിയ മത്സരത്തിന് റഫറിയാകുന്നത് സ്വിറ്റ്സർലൻഡുകാരി എസ്തർ സ്റ്റോബ്ലി. ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായാണ് ഫിഫയുടെ പുരുഷ ടൂർണമെൻറ് നിയന്ത്രിക്കാൻ വനിത റഫറിയെ നിയോഗിക്കുന്നത്.
വനിത ഫുട്ബാളിെൻറ ശാക്തീകരണം ലക്ഷ്യമിട്ട് ഫിഫ ആവിഷ്കരിച്ച പുതിയ പദ്ധതികളുടെ ഭാഗമായാണ് വനിത റഫറിയെ അവതരിപ്പിക്കുന്നത്. എസ്തറിന് പുറമെ ആറ് വനിത ഒഫീഷ്യൽസിനെയും ഇൗ ടൂർണമെൻറിൽ ഫിഫ നിയമിച്ചിട്ടുണ്ട്. 2019 വനിത ലോകകപ്പിൽ കൂടുതൽ പെൺറഫറിമാരെ നിയമിക്കുന്നതിെൻറ മുന്നോടിയായാണ് അണ്ടർ-17 ലോകകപ്പിൽ പരീക്ഷണം നടത്തുന്നത്. ഫിഫയുടെ റഫറീസ് സമിതിയാണ് എസ്തർ അടക്കമുള്ളവരെ തിരഞ്ഞെടുത്തത്. കൊച്ചിയിൽ നടന്ന മത്സരങ്ങളിലുൾപ്പെടെ ഫോർത്ത് ഒഫീഷ്യലായി വനിതകളുണ്ടായിരുന്നു.
38കാരിയായ എസ്തർ 11 വർഷം മുമ്പാണ് ഫിഫയുടെ അന്താരാഷ്ട്ര റഫറി പാനലിലേക്ക് എത്തുന്നത്. 2015ലെ വനിത ചാമ്പ്യൻസ്ലീഗ് ൈഫനൽ നിയന്ത്രിച്ച അവർ വനിത ലോകകപ്പിലും റഫറിയായി എത്തി. 2014ൽ മികച്ച വനിത റഫറിമാർക്കായി നടന്ന വോെട്ടടുപ്പിൽ എസ്തർ നാലാം സ്ഥാനത്തെത്തിയിരുന്നു. സ്വിറ്റ്സർലൻഡിലെ പുരുഷ ലീഗ് പോരാട്ടമായ സ്വിസ് ചലഞ്ച് ലീഗ് നിയന്ത്രിക്കാനും എസ്തർ എത്തിയിരുന്നു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story