അമേരിക്കയെ തകർത്ത് കൊളംബിയ; പൊരുതിത്തോറ്റ് തുർക്കി പുറത്ത്
text_fieldsആക്രമണ വീര്യംകൊണ്ട് അമേരിക്കയെ തകർത്ത് കൊളംബിയ ‘എ’ഗ്രൂപ്പിലെ രണ്ടാമന്മാരായി. മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊളംബിയ അമേരിക്കയെ തകർത്തത്. മുംബൈയിൽ ആദ്യം നടന്ന ‘ബി’ ഗ്രൂപ് മത്സരത്തിൽ പരഗ്വേയോട് പൊരുതി തോറ്റ് തുർക്കി പുറത്താവുകയും ചെയ്തു.
ജുവാൻ വിടൽ (3), ജുവാൻ പെനലോസ (11), ഡീബർ കൈസിഡൊ (57) എന്നിവരുടെ ഗോളുകളിലൂടെയാണ് കൊളംബിയ അമേരിക്കയെ അട്ടിമറിച്ചത്. ജോർജ് അക്കോസ്റ്റയുടെ കാലുകളിൽ നിന്നാണ് അമേരിക്കയുടെ ആശ്വാസ ഗോൾ പിറന്നത്.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരേഗ്വ തുർക്കിയെ വീഴ്ത്തിയത്. ജിയൊവനി ബൊഗാഡൊ (41), ഫെർണാണ്ടൊ കാർഡോസൊ (47), ആൻറണിയൊ ഗലീനൊ (61) എന്നിവർ പരേഗ്വക്ക് വേണ്ടി ഗോളുകൾ നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
