മാലിയും പാരാഗ്വയും പ്രീക്വാർട്ടറിൽ: തുര്‍ക്കിയും ന്യുസിലന്‍ഡും പുറത്ത്
text_fieldsന്യൂഡൽഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിൽ ഗ്രൂപ്പ് ജേതാക്കളായി പരഗ്വായും രണ്ടാം സ്ഥാനക്കാരായി മാലിയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം ന്യുസിലന്‍ഡും തുര്‍ക്കിയും ടൂർണമെൻറിൽ നിന്നും പുറത്തായി. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യുസിലന്‍ഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മലി തകർത്തു. ഇതേ സ്കോറിനാണ് പാരഗ്വ തുര്‍ക്കിയെ പരാജയപ്പെടുത്തിയത്.

ആദ്യ രണ്ടു മത്സരത്തിലും വിജയിച്ച് പാരഗ്വാ നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. 41-ാം മിനിറ്റില്‍ ഗിയോവന്നി ബോഗദോയും 43-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ കാര്‍ഡൊസോയുമാണ് ആദ്യ രണ്ടു ഗോള്‍ അടിച്ചത്. 61-ാം മിനിറ്റില്‍ അന്റോണിയോ ഗലീനോ ലീഡ്മൂന്നാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാനിരിക്കെ കരേം കെസിന്‍ തുര്‍ക്കിക്കായി ആശ്വാസ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ സലാം ഗിദ്ദോയാണ് ന്യുസിലന്‍ഡ് വലകുലുക്കിയത്. 50,82 മിനിറ്റുകളിലായിരുന്നു മറ്റു രണ്ടു ഗോളുകള്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
