Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണോളി വീട് തരിച്ചിരുന്നു; 90 മിനിറ്റ്
text_fieldsbookmark_border
തൃശൂർ: ഡൽഹിയിൽ അമേരിക്കൻ പടക്കെതിരെ ഇന്ത്യയുടെ കുട്ടികൾ കളത്തിൽ ഇറങ്ങിയതു മുതൽ ഇങ്ങ് തൃശൂരിൽ, ഒല്ലൂക്കര കണ്ണോളി വീട്ടിൽ ഹൃദയമിടിപ്പ് ദ്രുതതാളത്തിലായിരുന്നു. ടെലിവിഷൻ സ്ക്രീനിൽ മകനെ കണ്ടപ്പോൾ ഇന്ത്യൻ ടീം അംഗം രാഹുലിെൻറ അച്ഛൻ പ്രവീണിെൻറ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഭാവം. കണ്ണുകളിൽ, അഭിമാനം കലർന്ന ഒരിറ്റു കണ്ണുനീർ പൊടിഞ്ഞു നിന്നു. രാഹുലിെൻറ അമ്മയും സഹോദരിയും ടി.വി സ്ക്രീനിലേക്ക് ഇമ വെട്ടാതെ നോക്കിയിരിക്കുേമ്പാൾ നാട്ടുകാർ പുറത്ത് ലഡു വിതരണവും പടക്കം പൊട്ടിക്കലുമായി തിരക്കിലായിരുന്നു.
കളി തുടങ്ങിയപ്പോൾ കണ്ണോളി വീട് ഉത്സാഹത്തിലായിരുന്നു. പ്രവീണിെൻറ വീട്ടിൽ ചാനൽ കാമറക്കാർ തമ്പടിച്ചപ്പോൾ സഹോദരൻ പ്രദീപിെൻറ വീട്ടിലാണ് നാട്ടുകാർ കളി കാണാൻ തടിച്ചു കൂടിയത്. കളി തുടങ്ങിയതോടെ കണ്ണോളി വീടിെൻറ പരിസരങ്ങളിൽ പടക്കം പൊട്ടിത്തുടങ്ങി. തൊട്ടുപിന്നാലെ മധുരവിതരണവും തുടങ്ങി.
കളിയിൽ അമേരിക്കൻ ടീം മുന്നേറുേമ്പാഴെല്ലാം മുന്നിൽ മകനുണ്ടെന്ന പോലെ പ്രവീൺ കൈ വിരലുകൾ നീട്ടി നിർദേശം നൽകിക്കൊണ്ടിരുന്നു. ഇടക്ക് അമേരിക്കൻ ഗോൾപോസ്റ്റ് ലക്ഷ്യമിട്ട് ഇന്ത്യയുെട കുട്ടികൾ പന്തുമായി പായുേമ്പാൾ വീട്ടുകാർക്കൊപ്പം നാട്ടുകാരും കൈയടിച്ച് പിന്തുണച്ചു. കളി അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് ഇന്ത്യൻ ടീം മുന്നേറ്റം കാഴ്ചവെച്ചത്. ഗോൾ മുഖത്ത് ലക്ഷ്യം കാണാനാവാതെ ടീമംഗങ്ങൾ വിയർത്തോടുേമ്പാൾ പ്രവീൺ പറഞ്ഞു െകാണ്ടിരുന്നു; ‘സാരമില്ല’.
‘തുടക്കമല്ലേ, ഇനിയുള്ള കളികൾ നന്നാക്കാനാവും’ -കളി കഴിഞ്ഞപ്പോൾ പ്രവീൺ പ്രതികരിച്ചു. ‘നന്നായി കളിച്ചു. പല ശ്രമങ്ങളും ഗോളാവാതെ പോയതിൽ ഭാഗ്യക്കേടുമുണ്ട്’ -അദ്ദേഹം പറഞ്ഞു. കളി തോറ്റാലെന്ത്, തങ്ങളുടെ നാട്ടുകാരൻ ഇന്ത്യൻ ടീമിെൻറ ഭാഗമായില്ലേ എന്ന ഭാവത്തിലായിരുന്നു നാട്ടുകാർ.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story