Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈ സെക്യൂരിറ്റികൊണ്ട് വലഞ്ഞു
text_fieldsbookmark_border
ന്യൂഡല്‍ഹി: ചരിത്രപോരാട്ടങ്ങള്ക്ക് തുടക്കംകുറിച്ച വെള്ളിയാഴ്ച ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തിയ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ സുരക്ഷ കടമ്പകണ്ട് അമ്പരന്നു. ഓരോ ഗേറ്റിലും ബാഗും ലാപ്ടോപ്പും കാമറയും പരിശോധനക്കു വെക്കേണ്ടിവന്ന അവര്‍ ഇത്രയും വേണോയെന്ന പക്ഷക്കാരായിരുന്നു. കൊളംബിയയില്‍നിന്ന് മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിന്‍സണ്‍ ഫ്രെഡി ഇടക്കൊക്കെ സുരക്ഷ സേനക്കരോട് തര്‍ക്കിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ജപ്പാന് നാഷനല്‍ ടെലിവിഷെൻറ കാമറമാന്‍ നകാഷിക്ക് പരാതികളില്ല. ഇതാണ് ഇവിടെ രീതിയെങ്കില്‍ അങ്ങനെയാവട്ടെ എന്നായിരുന്നു നകാഷിയുടെ ഭാഷ്യം. എന്നാല്‍, ജപ്പാനില്‍ ഇങ്ങനെയൊന്നുമില്ലെന്നായിരുന്നു എല്ലാം കഴിഞ്ഞ് അദ്ദേഹം പുഞ്ചിരിയോടെ പ്രതികരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
