Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2017 4:52 AM IST Updated On
date_range 7 Oct 2017 4:13 PM ISTകൊച്ചി കാത്തിരിക്കുന്ന മഞ്ഞപ്പടയോട്ടം
text_fieldsbookmark_border
കൗമാര ലോകകപ്പിൽ മലയാളി ആരാധകർക്ക് കാത്തുവെച്ച വിസ്മയമാണ് ബ്രസീൽ. നെയ്മറുടെയും കൗടീന്യോയുടെയുമെല്ലാം പിന്മുറക്കാർ കൊച്ചിയിൽ പന്തു തട്ടുന്ന മുഹൂർത്തം ചരിത്രനിമിഷമാവും. അണ്ടർ 17 ലോകകപ്പിന് പന്തുരുളും മുമ്പ് കിരീടഫേവറിറ്റുകളിൽ മുന്നിൽ ബ്രസീൽ തന്നെ. മൂന്നു തവണ ജേതാക്കളും രണ്ടു തവണ റണ്ണർ അപ്പുമായ ബ്രസീലിന് കൗമാര ലോകകപ്പിൽ ഒരു തവണ മാത്രമേ യോഗ്യത നേടാനാവാതെ പോയിട്ടുള്ളൂ -1993 കൊറിയയിൽ. അതിന് മുമ്പും ശേഷവുമായി 16 ലോകകപ്പ് കളിച്ചു. അമേരിക്കക്ക് മാത്രമേ സമാന റെക്കോഡ് സ്വന്തമാക്കാനായിട്ടുള്ളൂ. ചാമ്പ്യൻ, റണ്ണർ അപ്പ് നേട്ടത്തിന് പുറമെ ഒാരോ തവണ മൂന്നും നാലും സ്ഥാനം നേടി. ഇക്കുറി നൈജീരിയയുടെ അസാന്നിധ്യം കാനറിക്കുഞ്ഞുങ്ങളുടെ കിരീട സാധ്യത വർധിപ്പിക്കും.
റോഡ് ടു ഇന്ത്യ
അപരാജിതമാണ് ബ്രസീലിെൻറ യാത്ര. ചിലി വേദിയായ തെക്കനമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഒരു തോൽവിയുമറിയാതെ കിരീടം നേടി ലോകകപ്പ് യോഗ്യത. ഏഴ് ജയവും രണ്ട് സമനിലയുമായാണ് തെക്കനമേരിക്കൻ കിരീടവും ഇന്ത്യയിലേക്ക് ടിക്കറ്റും നേടിയത്. ഇന്ത്യയിലെത്തുന്നവരിൽ ഏറ്റവും മികച്ച ടീമെന്ന പെരുമയും കാനറിപ്പട ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. കൂടുതൽ ഗോൾ നേടിയവർ, സൂപ്പർതാരങ്ങളുടെ സാന്നിധ്യം, മികച്ച വിജയ മാർജിൻ എല്ലാം ബ്രസീലിന് സ്വന്തം. ഫൈനലിൽ ചിലിയെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വൻകര കിരീടമണിഞ്ഞത്.
കോച്ച്
2015 മേയ് മുതൽ കാർലോസ് അമാഡിയുവാണ് ബ്രസീൽ കൗമാരപ്പടയുടെ പരിശീലകൻ. 2015 ചിലി ലോകകപ്പിൽ ക്വാർട്ടറിൽ നൈജീരിയക്ക് മുന്നിൽ തോൽവി വഴങ്ങിയ ടീമിൽ നിന്നും ബ്രസീലിനെ മാറ്റിപ്പണിതാണ് അമാഡിയു ഇക്കുറി ഒരുക്കിയെടുത്ത്. ‘പരമ്പരാഗത ലാറ്റിനമേരിക്കൻ ശൈലിയിൽ ആക്രമണാത്മക ഫുട്ബാളിനാണ് മുൻഗണന. കളി ജയിക്കണം, കിരീടവും നേടണം’ -അമാഡിയു വ്യക്തമാക്കുന്നു.
സ്റ്റാർ വാച്ച്: വീനീഷ്യസ് ജൂനിയർ അലൻ സൗസ
ഇൗ ലോകകപ്പിെൻറ കണ്ടെത്തലുകൾ ബ്രസീൽ നിരയിൽ നിന്നാവും. വിനീഷ്യസ് ജൂനിയർ, ലിൻേങ്കാൺ, പൗളീന്യോ, അലൻ സൗസ, യൂറി ആൽബർേട്ടാ... മഞ്ഞക്കുപ്പായത്തിലെ പ്രതിഭകളുടെ പട്ടിക നീളുന്നു. സ്റ്റാർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയറിലാണ് ആരാധകരുടെ കണ്ണുകളത്രയും. തെക്കനമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഏഴ് ഗോൾ നേടി മികച്ച താരമായി മാറിയ 17 കാരനു പിന്നിലാവും കൊച്ചിയിലെ ആരാധകക്കൂട്ടവും. നിലവിൽ ബ്രസീലിയൻ ടോപ് ഡിവിഷൻ ക്ലബ് ഫ്ലെമിങ്ങോയുടെ താരം കൂടിയാണ് വിനീഷ്യസ്. ബ്രസീൽ അണ്ടർ 17 ടീമിൽ 22 കളിയിൽനിന്ന് 19 ഗോളും അടിച്ചു കൂട്ടിക്കഴിഞ്ഞു. റയൽ മഡ്രിഡുമായി കരാറിൽ ഒപ്പിട്ടാണ് വിനീഷ്യസ് കൊച്ചിലേക്ക് വരുന്നത്. അടുത്ത സീസണിൽ 18 വയസ്സ് പൂർത്തിയാവുന്ന മുറക്ക് വിനീഷ്യസ് സ്പെയിനിലേക്ക് പറക്കും. 45 ദശലക്ഷം യൂറോ പ്രതിഫലത്തിനാണ് റയൽ വിനീഷ്യസിനെ സ്വന്തമാക്കിയത്. ഇൗ പ്രായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം.
അഞ്ചാം വയസ്സിൽ പ്രായത്തിൽ കവിഞ്ഞ പ്രതിഭ പ്രകടിപ്പിച്ച വിനീഷ്യസിനെ അച്ഛനാണ് ഫുട്ബാൾ പരിശീലകനായ ക്ലോഡിയോ കകാപയുടെ സമീപത്തെത്തിക്കുന്നത്. ഫ്ലെമിങ്ങോക്കു കീഴിലെ ഫുട്ബാൾ സ്കൂളായിരുന്നു ആദ്യ കളരി. തന്നെക്കാൾ മുതിർന്നവർക്കൊപ്പം കളിച്ച് പ്രതിഭതെളിയിച്ച വിനീഷ്യസ് 13ാം വയസ്സിൽ ബ്രസീൽ അണ്ടർ 15 ടീമിെൻറ ജഴ്സിയണിഞ്ഞു. ശേഷം ഫ്ലെമിങ്ങോ അക്കാദമിയിലൂടെ നാടറിയുന്ന താരമായും വളർന്നു.
കഴിഞ്ഞ ജനുവരിയിൽ ബ്രസീലിലെ പ്രമുഖമായ കോപ സാവോപോള ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിലൂടെയാണ് 16കാരനായ വിനീഷ്യസ് യൂറോപ്യൻ ക്ലബുകളുടെ പരിഗണനയിലെത്തുന്നത്. നെയ്മർ ജൂനിയർ എന്ന് ബ്രസീൽ മാധ്യമങ്ങൾ വിശേഷിപ്പിച്ച കൗമാരക്കാരനെ തേടി വൻ വാഗ്ദാനങ്ങളുമായി റയൽ, ആഴ്സനൽ, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി ടീമുകളെത്തി. ഒടുവിലാണ് റയലുമായി കരാറിലെത്തുന്നത്.

വീനീഷ്യസ് ജൂനിയറും അലൻ സൗസയും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story