Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് നടത്തിപ്പിന് തദ്ദേശ സ്ഥാപനങ്ങൾ സംഭാവന നൽകണമെന്ന് ഉത്തരവ്
text_fieldsbookmark_border
ശ്രീകണ്ഠപുരം: അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരത്തിെൻറ പ്രചാരണത്തിനും നടത്തിപ്പിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപ വരെ സംഭാവന നൽകണമെന്ന് സർക്കാർ നൽകിയ ഉത്തരവ് വിവാദമായി. പ്ലാൻ ഫണ്ടിൽ നിന്ന് സംഭാവന നൽകാനാവില്ലെന്നിരിക്കെ തദ്ദേശ സ്ഥാപനങ്ങളെ െപാതുപിരിവിന് പ്രേരിപ്പിക്കുന്നതാണ് ഉത്തരവ്. ഡെപ്യൂട്ടി ഡയറക്ടർ സിനി ജെ. ഷുക്കൂർ ഇറക്കിയ 3097/2017 നമ്പർ ഉത്തരവിലാണ് തുക നൽകാൻ കർശന നിർദേശമുള്ളത്.
ഗ്രാമ പഞ്ചായത്ത് 25,000, മുനിസിപ്പാലിറ്റി 50,000, കോർപറേഷൻ ഒരു ലക്ഷം രൂപ എന്നിങ്ങനെ നൽകണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ഉത്തരവ് ലഭിച്ചു. എന്നാൽ, ഏത് ഫണ്ടിൽ നിന്നാണ് ഈ തുക നൽകേണ്ടതെന്ന് സർക്കാർ വ്യക്തമാക്കാത്തതാണ് ഭരണസമിതികെളയും സെക്രട്ടറിമാരെയും അലട്ടുന്നത്. ജനപ്രതിനിധികളും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും സ്വന്തം കീശയിൽനിന്ന് തുക നൽകേണ്ടിവരുമെന്ന അവസ്ഥയിലാണ്. അല്ലെങ്കിൽ പൊതുപിരിവ് നടത്തുകയാണ് സംഖ്യ കണ്ടെത്താനുള്ള മാർഗം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story