Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊളംബിയ ഇന്നെത്തും. ഒക്ടോബർ നാലിനുള്ളിൽ 23 ടീമുകളുമെത്തും
text_fieldsbookmark_border
ന്യൂഡൽഹി: കൂട്ടിയും കുറച്ചും ഇനി 16 ദിനരാത്രങ്ങൾ മാത്രം. ആവേശകരമായ കൗമാരലോകകപ്പിന് ഇന്ത്യൻ മണ്ണിൽ കിക്കോഫ് കുറിക്കാൻ ഫുട്ബാൾ ലോകം കാത്തിരിക്കുേമ്പാൾ, ഇന്നു മുതൽ ഒക്ടോബർ നാല് വരെയുള്ള ദിവസങ്ങളിലായി ടീമുകൾ ഇന്ത്യയിലെത്തും. അഞ്ചു തവണ ചാമ്പ്യന്മാരായ നൈജീരിയയും ലാറ്റിനമേരിക്കയിലെ ഫുട്ബാൾ വീര്യത്തിെൻറ പ്രതീകമായ അർജൻറീനയും ഇല്ലാത്ത ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ട് വിവിധ വൻകരകളിൽ നിന്നുള്ള 23 സംഘങ്ങൾ എത്തിത്തുടങ്ങും.
തെക്കനമേരിക്കൻ പവർഹൗസായ കൊളംബിയയാണ് ആദ്യമായി ലോകകപ്പ് മണ്ണിലെത്തുന്നത്. ഗ്രൂപ്പ് ‘എ’യിൽ ഉൾപ്പെടുന്ന അവർ ബുധനാഴ്ച ന്യൂഡൽഹിയിൽ വിമാനമിറങ്ങും. തുടർ ദിവസങ്ങളിൽ വിവിധ ടീമുകൾ മുംബൈയിലും കൊൽക്കത്തയിലുമായി വിമാനമിറങ്ങും. ശേഷമാവും മത്സര വേദികളിലേക്ക് നീങ്ങുക.
ഒാഷ്യാനിയ പ്രതിനിധികളായ ന്യൂസിലൻഡ് 22ന് എത്തും. ഗ്രൂപ് ‘ഡി’യിൽ കൊച്ചിയിൽ അങ്കംകുറിക്കാൻ എത്തുന്ന ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീൽ 26ന് വിമാനമിറങ്ങും. മുംബൈ വഴി മത്സരവേദിയായ കൊച്ചിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇൗ ദിവസം തന്നെ തുർക്കിയും ഇന്ത്യൻ മണ്ണിലെത്തും.
മറ്റ് ടീമുകളുടെ വരവ് ഇങ്ങനെ. ഇംഗ്ലണ്ട് (28), പരഗ്വേ (19), ജർമനി (30), ചിലി, ഫ്രാൻസ്, അമേരിക്ക (ഒക്ടോബർ 1), കോസ്റ്ററീക, ഗിനിയ, ഇറാൻ, ജപ്പാൻ, കൊറിയ, നൈജർ, സ്പെയിൻ (3), ഹോണ്ടുറസ്, ഇറാഖ്, മെക്സികോ, ന്യൂകാലിഡോണിയ (4).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story