Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പ് : കൊച്ചി സ്റ്റേഡിയം ഇന്ന് കൈമാറില്ല
text_fieldsbookmark_border
കൊച്ചി: അണ്ടർ 17 ലോകകപ്പിനുള്ള കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്ന് കൈമാറില്ല. സ്റ്റേഡിയത്തിലെ കടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയിലുള്ള സാഹചര്യത്തിലാണ് തീരുമാനം. കോടതി വിധി വന്നശേഷം സ്റ്റേഡിയം കൈമാറുന്ന തീയതി തീരുമാനിക്കും. ഫിഫ, ജി.സി.ഡി.എ ഭാരവാഹികളും പ്രാദേശിക സംഘാടകരുമായി ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് നോഡൽ ഓഫിസർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
പ്രധാനവേദിയും പരിശീലന മൈതാനങ്ങളും 21നകം കൈമാറണമെന്നായിരുന്നു ഫിഫ നിർദേശം. 18ന് കൊച്ചി സ്റ്റേഡിയം കൈമാറാമെന്ന് ഫിഫയോട് അറിയിച്ചിരുന്നു. അതിനിടെയാണ് സ്റ്റേഡിയത്തിലെ സ്ഥാപനങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകൾ ഹൈകോടതിയിൽ ഹരജി നൽകിയത്. ഹരജികളിൽ തിങ്കളാഴ്ച വിധി പറയും. 21നോ 22നോ സ്റ്റേഡിയം കൈമാറിയേക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story