Home / News / മാലിയെ വീഴ്ത്തി; മൂന്നാം സ്ഥാനക്കാരായി മഞ്ഞപ്പടയുടെ മടക്കം
NS nisar / October 28 / 07:01 PM

മാലിയെ വീഴ്ത്തി; മൂന്നാം സ്ഥാനക്കാരായി മഞ്ഞപ്പടയുടെ മടക്കം

കൊ​ൽ​ക്ക​ത്ത: ഇ​ര​മ്പി​ക്ക​യ​റി​യ മാ​ലി​യു​ടെ ഗോ​ൾ​ശ്ര​മ​ങ്ങ​ളെ മ​ന​സ്സാ​ന്നി​ധ്യ​ത്തോ​ടെ നേ​രി​ട്ട ഗ​ബ്രി​യേ​ൽ ബ്ര​സാ​വോ​യു​ടെ കൈ​ക്ക​രു​ത്ത്​ ബ്ര​സീ​ലി​ന്​ നേ​ടി​ക്കൊ​ടു​ത്ത​ത്​ കൗ​മാ​ര ലോ​ക​ക​പ്പി​ലെ മൂ​ന്നാം സ്​​ഥാ​ന​ക്കാ​ർ​ക്കു​ള്ള വെ​ങ്ക​ല​പ​ത​ക്കം. 28 ഷോ​ട്ടു​ക​ൾ പാ​യി​ച്ച മാ​ലി​ക്കെ​തി​രെ എ​ട്ടു ഷോ​ട്ടു​ക​ൾ മാ​ത്ര​മു​തി​ർ​ത്ത ബ്ര​സീ​ൽ അ​തി​ൽ ര​ണ്ടെ​ണ്ണം വ​ല​യി​ലെ​ത്തി​ച്ചാ​ണ്​ മി​ടു​ക്കു കാ​ട്ടി​യ​ത്. ഗോ​ൾ ശൂ​ന്യ​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 55ാം മി​നി​റ്റി​ൽ എ​തി​ർ ഗോ​ളി​യു​ടെ പി​ഴ​വി​ൽ അ​ല​​ന്​ ദാ​ന​മാ​യി​ക്കി​ട്ടി​യ ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ മ​ഞ്ഞ​പ്പ​ട​ക്കു​വേ​ണ്ടി 88ാം മി​നി​റ്റി​ൽ സ​ബ്​​സ്​​റ്റി​റ്റ്യൂ​ട്ട്​ യൂ​റി ആ​ൽ​ബ​ർ​േ​ട്ടാ​യും ല​ക്ഷ്യം ക​ണ്ടു. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഇ​ത്​ മൂ​ന്നാം ത​വ​ണ​യാ​ണ്​ ബ്ര​സീ​ൽ മൂ​ന്നാം സ്​​ഥാ​ന​ക്കാ​രാ​കു​ന്ന​ത്. 

ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ളി​​െൻറ പ​ര​മ്പ​രാ​ഗ​ത​മാ​യ വ​ന്യ​വേ​ഗ​വു​മാ​യി മാ​ലി ആ​ക്ര​മി​ച്ചു​ക​യ​റി​യ​പ്പോ​ൾ മ​റു​പ​ടി​യി​ല്ലാ​തെ പ​ല​പ്പോ​ഴും ബ്ര​സീ​ൽ വി​യ​ർ​ത്തു. ഇ​രു​ഭാ​ഗ​ത്തേ​ക്കും പ​ന്ത്​ മാ​റി​മാ​റി​യെ​ത്തി​യെ​ങ്കി​ലും മാ​ലി​യു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക്​ മൂ​ർ​ച്ച കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്നു. ക്രോ​സ്​​ബാ​റി​നു കീ​ഴി​ൽ ഗോ​ളി ഗ​ബ്രി​യേ​ൽ ബ്ര​സാ​വോ​യു​ടെ മെ​യ്​​വ​ഴ​ക്ക​മാ​ണ്​ പ​ല​പ്പോ​ഴും ബ്ര​സീ​ലി​​െൻറ ര​ക്ഷ​ക്കെ​ത്തി​യ​ത്. ല​സാ​ന എ​ൻ​ഡാ​യെ​യും സ​ലാം ജി​ദ്ദൂ​വു​മൊ​ക്കെ ലോ​ങ്​ റേ​ഞ്ച​റു​ക​ളി​ലൂ​ടെ ബ്ര​സാ​വോ​യെ പ​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. മ​ധ്യ​നി​ര​യി​ൽ ആ​ധി​പ​ത്യം കാ​ട്ടാ​നാ​കാ​തെ​പോ​യ ബ്ര​സീ​ൽ നി​ര​യി​ൽ ​േപ്ല​മേ​ക്ക​ർ അ​ല​ൻ ഒ​ട്ടും ഫോ​മി​ലാ​യി​രു​ന്നി​ല്ല. ആ​ദ്യ​പ​കു​തി​യു​ടെ അ​വ​സാ​ന ഘ​ട്ട​ങ്ങ​ളി​ൽ ബ്ര​സീ​ലി​​േ​ൻ​റ​ത്​ തീ​ർ​ത്തും നി​റം​മ​ങ്ങി​യ ക​ളി​യാ​യി​രു​ന്നു. മ​ഞ്ഞ​പ്പ​ട​യെ ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്ന സാ​ൾ​ട്ട്​ ലേ​ക്കി​​ലെ അ​ര​ല​ക്ഷ​ത്തി​ല​ധി​കം കാ​ണി​ക​ൾ മാ​ലി​യു​ടെ നീ​ക്ക​ങ്ങ​ളെ​യാ​ണ്​ ഇൗ ​ഘ​ട്ട​ത്തി​ൽ ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടെ സ്വീ​ക​രി​ച്ച​ത്.

ഇ​ട​വേ​ള ക​ഴി​ഞ്ഞ്​ ക​ളി​യെ​ത്തി​യ​തും മാ​ലി​യു​ടെ ഇ​ര​ച്ചു​ക​യ​റ്റ​ത്തി​ലേ​ക്കാ​ണ്. പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ റോ​ഡ്രി​ഗോ ഗു​ത്തി​നെ സ്​​റ്റോ​പ്പ​ർ​ബാ​ക്കി​​െൻറ പൊ​സി​ഷ​നി​ൽ നി​ർ​ത്തി ക്യാ​പ്​​റ്റ​ൻ വി​​റ്റാ​വോ ഹോ​ൾ​ഡി​ങ്​ മി​ഡ്​​ഫീ​ൽ​ഡ​റു​ടെ റോ​ളി​ൽ ക​യ​റി​യെ​ത്തി​യി​ട്ടും ബ്ര​സീ​ലി​ന്​ ഉ​ണ​ർ​വൊ​ന്നു​മു​ണ്ടാ​യി​ല്ല. മാ​ലി തു​ട​ര​ൻ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്​ ബ്ര​സീ​ലി​ന്​ ഗോ​ൾ വീ​ണു​കി​ട്ടു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട പ്ര​ത്യാ​ക്ര​മ​ണ​ത്തി​നൊ​ടു​വി​ൽ എ​തി​ർ ബോ​ക്​​സി​നു പു​റ​ത്ത്​ മാ​ലി ഡി​ഫ​ൻ​ഡ​റി​ൽ​നി​ന്ന്​ ത​ട്ടി​യെ​ടു​ത്ത പ​ന്തു​മാ​യി കു​തി​ച്ച അ​ല​ൻ ഗോ​ളി മാ​ത്രം നി​ൽ​ക്കേ നി​ലം​പ​റ്റെ തൊ​ടു​ത്ത​ത്​ അ​തി​ദു​ർ​ബ​ല​മാ​യൊ​രു ഷോ​ട്ടാ​യി​രു​ന്നു. അ​പ​ക​ട​ഭീ​ഷ​ണി​യൊ​ന്നു​മി​ല്ലാ​തി​രു​ന്ന പ​ന്ത്​ കൈ​യി​ലൊ​തു​ക്കാ​നു​ള്ള മാ​ലി ഗോ​ളി യൂ​സു​ഫ്​ കൊ​യ്​​റ്റ​യു​ടെ ശ്ര​മം അ​വി​ശ്വ​സ​നീ​യ​മാ​യി പാ​ളി​യ​​പ്പോ​ൾ കാ​ലി​നി​ട​യി​ലൂ​ടെ പ​ന്ത്​ വ​ല​യി​ലേ​ക്ക്​ ഉ​രു​ണ്ടു​നീ​ങ്ങി. 

 

ബ്രസീലിൻെറ രണ്ടാം ഗോൾ നേടുന്ന യൂരി ആൽബർട്ടോ
 


ഇ​തോ​ടെ ബ്ര​സീ​ൽ അ​ൽ​പ​മൊ​ന്നു​ണ​ർ​ന്നു. ഗോ​ൾ തി​രി​ച്ച​ടി​ക്കാ​നു​ള്ള ശ്ര​മം മാ​ലി ശ​ക്​​ത​മാ​ക്കി​യ​പ്പോ​ൾ പി​ൻ​നി​ര​യി​ൽ പ​ടു​കോ​ട്ട​കെ​ട്ടി ബ്ര​സീ​ൽ ല​ക്ഷ്യം​നേ​ടു​ക​യാ​യി​രു​ന്നു. ഗോ​ളെ​ന്നു​റ​ച്ച നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ്​ മാ​ലി​യെ കൈ​വി​ട്ടു​പോ​യ​ത്. അ​വ​സാ​ന ഘ​ട്ട​ത്തി​ൽ കാ​ണി​ക​ളു​ടെ നി​റ​പി​ന്തു​ണ​യോ​ടെ ആ​ക്ര​മ​ണം ക​ന​പ്പി​ച്ചി​ട്ടും ആ​ഫ്രി​ക്ക​ക്കാ​ർ​ക്ക്​ വ​ല​യി​ലേ​ക്കു​ള്ള വ​ഴി മാ​ത്രം തു​റ​ന്നു​കി​ട്ടി​യി​ല്ല. ഒ​ടു​വി​ൽ മ​റ്റൊ​രു പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 89ാം മി​നി​റ്റി​ൽ ബ്ര​സീ​ൽ ലീ​ഡു​യ​ർ​ത്തി. വ​ല​തു​വി​ങ്ങി​ൽ​നി​ന്ന്​ ബ്ര​ണ്ണ​ർ ന​ൽ​കി​യ പാ​സി​ൽ പ​ന്തെ​ടു​ത്ത യൂ​റി തൊ​ടു​ത്ത ​േക്ലാ​സ്​​റേ​ഞ്ച്​ ഷോ​ട്ട്​ കൊ​യ്​​റ്റ​ക്ക്​ പ​ഴു​തൊ​ന്നും ന​ൽ​കി​യി​ല്ല.

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക