Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പകവീട്ടാനൊരുങ്ങി റിയാൻ ബ്രൂസ്റ്റർ
text_fieldsbookmark_border
റയാൻ ബ്രൂസ്റ്റർ
ഇംഗ്ലണ്ട് (ഫോർവേഡ്)
ജനനം: 2000 ഏപ്രിൽ 01
മത്സരം: 05
ഗോൾ: 07
വിജയം: 04
സമനില: 01
തോൽവി: 0
മഞ്ഞക്കാർഡ്: 0
ചുവപ്പു കാർഡ്: 0
ക്ലബ്: ലിവർപൂൾ
റിയാൻ ബ്രൂസ്റ്റർ കണക്കു തീർക്കാനൊരുങ്ങുകയാണ്. ശനിയാഴ്ച സ്പെയിനിനെ നേരിടുേമ്പാൾ ഇംഗ്ലണ്ടിെൻറ ഗോളടിയന്ത്രമായ ബ്രൂസ്റ്ററുടെ മനസ്സിൽ പഴയൊരു പക ബാക്കിനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അണ്ടർ 17 യൂറോകപ്പ് ഫൈനലിലാണ് സംഭവം. ഇംഗ്ലണ്ട് സ്പെയിനിനെ നേരിടാനൊരുങ്ങിയ സമയം. പൊരുതിക്കളിച്ച ഇംഗ്ലീഷ് താരങ്ങൾ 2-2ന് മത്സരം സമനിലയിൽ പിടിച്ചു. ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ പിഴക്കാത്ത അഞ്ചു കാലുകളെ ഇംഗ്ലീഷ് േകാച്ച് സ്റ്റീവ് കൂപ്പർ കുറിച്ചുനൽകി.
ബാർലോ, ക്യാപ്റ്റൻ ലാറ്റിബോഡിയറെ, ഫിൽ ഫോഡൻ, ജാഡൻ സാഞ്ചോ എന്നിവർക്കൊപ്പം ലിവർപൂളിെൻറ റിയാൻ ബ്രൂസ്റ്റർ എന്ന മാന്ത്രികനെ എഴുതാൻ കോച്ചിന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. ആബേൽ റൂയിസിലൂടെ ഗോളാക്കിത്തുടങ്ങിയ സ്പെയിനിന് ഇംഗ്ലണ്ട് ബാർലോവയിലൂടെ ആദ്യ കിക്കിന് മറുപടി നൽകി. എന്നാൽ, രണ്ടാം കിക്കെടുക്കാനെത്തിയ ബ്രൂസ്റ്ററിന് പിഴച്ചപ്പോൾ ആരാധകർ മൂക്കത്ത് കൈെവച്ചു. സമ്മർദം പിടിെപട്ട് ലിവർപൂൾ താരം കിക്ക് പാഴാക്കി. ഇതോടെ ആത്മവിശ്വാസം കൈവിട്ട ഇംഗ്ലണ്ടിെൻറ മൂന്നാം കിക്കും പുറത്തേക്ക്.
യൂറോകപ്പിൽ പെനാൽറ്റിയിൽ 4-1ന് ജയിച്ച് സ്പെയിൻ ജേതാക്കൾ. നിരാശ അടക്കാനാവാതെ ആ 17 വയസ്സുകാരൻ കരഞ്ഞു. എന്നാൽ, ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് അവസാനത്തിലേക്ക് അടുക്കുേമ്പാൾ, ടൂർണമെൻറിലെ താരം ആരാണെന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരം മാത്രം. റിയാൻ ബ്രൂസ്റ്റർ. അമേരിക്കക്കെതിരെ ക്വാർട്ടറിലും ബ്രസീലിനെതിരെ സെമിയിലും നിർണായക ഹാട്രിക്കടക്കം ഇതുവരെ അടിച്ചുകൂട്ടിയത് ഏഴു ഗോൾ. ഫൈനലിൽ സ്പെയിനിനോട് ഏറ്റുമുട്ടാനൊരുങ്ങുേമ്പാൾ, പഴയ ആ കണക്കുകൾ വീട്ടാനാണ് ബ്രൂസ്റ്ററും സംഘവും ഇറങ്ങുന്നത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story