Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsbookmark_border
മഡ്ഗാവ്: അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഷൂട്ടൗട്ട് കടമ്പ കടന്ന് മുന്നേറിയ ഇംഗ്ലണ്ട് ഗോവയിൽ അമേരിക്കയെ നേരിടുേമ്പാൾ, ഗുവാഹതിയിൽ മാലി-ഘാന ആഫ്രിക്കൻ പോരാട്ടം. 16 തവണ ലോകകപ്പിൽ പന്തു തട്ടിയെങ്കിലും ഒരു തവണ മാത്രമാണ് അമേരിക്ക അവസാന നാലുപേരുടെ അങ്കത്തിൽ മാറ്റുരച്ചത്. ഇംഗ്ലണ്ടാവെട്ട, ചരിത്രത്തിലെ ആദ്യ സെമി ഫൈനൽ ലക്ഷ്യമിട്ടും ബൂട്ടണിയുന്നു.
മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ ജപ്പാനെ ഷൂട്ടൗട്ടിൽ തോൽപിച്ചു. ഗ്രൂപ് ഘട്ടത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങി മൂന്നാം സ്ഥാനക്കാരായാണ് അമേരിക്ക നോക്കൗട്ടിലെത്തിയതെങ്കിലും പിഴവുകൾ തിരുത്തിയ പ്രകടനമായിരുന്നു പ്രീക്വാർട്ടറിൽ.
മാലി കടക്കാൻ ഘാന
ആഫ്രിക്കൻ വമ്പന്മാരാണ് ഗുവാഹതിയിലെ ആദ്യ ക്വാർട്ടർ പോരാട്ടത്തിന് നേർക്കുനേർ എത്തുന്നതെന്നത് മത്സരത്തിന് മാറ്റുകൂട്ടും. കളിശൈലിയിലും ടെക്നിക്കിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ടു രാജ്യങ്ങൾ. ആരു ജയിച്ചാലും ആഫ്രിക്കൻ വൻകരക്ക് ഒരു രാജ്യത്തെ നഷ്ടമാവും. ഗ്രൂപ് ‘എ’യിലെ ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കുതിച്ച ഘാനക്കാണ് മത്സരത്തിൽ സാധ്യത കൂടുതൽ. രണ്ടു തവണ അണ്ടർ 17 ജേതാക്കളായ ഘാന നൈജറിനെ 2-0ന് തോൽപിച്ചാണ് ക്വാർട്ടറിലേക്കെത്തിയത്. ഘാന ^മാലിയെയും വീഴ്ത്തി.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story