Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൂയിസ്​ ഗോളിൽ...

റൂയിസ്​ ഗോളിൽ സ്​​പെ​യി​ൻ

text_fields
bookmark_border
Spain
cancel

മും​ബൈ: മാ​ലി​യെ വീ​ഴ്​​ത്തി ​സ്​​പെ​യി​ൻ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ഫൈ​ന​ലി​ൽ. ഒ​ന്നി​െ​ന​തി​രെ മൂ​ന്ന്​ ഗോ​ളു​ക​ൾ​ക്കാ​ണ്​ ആ​ഫ്രി​ക്ക​ൻ​പ​ട​യെ സ്​​പെ​യി​ൻ വീ​ഴ്​​ത്തി​യ​ത്. ആ​ബേ​ൽ റൂ​യി​സ്​ (ഇ​ര​ട്ട ഗോ​ൾ 19, 43 ), ഫെ​റാ​ൻ ടോ​റ​സ്​ (71) എ​ന്നി​വ​രാ​ണ്​ യൂ​റോ​പ്യ​ൻ​പ​ട​യു​ടെ വി​ജ​യ ഗോ​ളു​ക​ൾ വ​ല​യി​ലാ​ക്കി​യ​ത്. ലാ​സ​ന എ​ൻ​ഡാ​യെ​യു​ടെ (74) വ​ക​യാ​യി​രു​ന്നു മാ​ലി​യു​ടെ ആ​ശ്വാ​സ​ഗോ​ൾ. 

62ാം മി​നി​റ്റി​ൽ മാ​ലി​യു​ടെ ചീ​ക്ക്​ ഡൊ​കു​റെ തൊ​ടു​ത്ത പ​ന്ത്​ ഗോ​ൾ​ലൈ​ൻ ക​ട​ന്ന്​ നി​ല​ത്തു​വീ​ണ്​ പു​റ​ത്തേ​ക്ക്​ ​തെ​റി​ച്ച​ത്​ ജ​പ്പാ​ൻ റ​ഫ​റി റ്യൂ​ജി സാ​തൊ ഗോ​ള​നു​വ​ദി​ച്ചി​ല്ല.ക​ളി​യി​ലു​ട​നീ​ളം പൊ​രു​തി​ക്ക​ളി​ച്ച​ത്​ മാ​ലി​യാ​യി​രു​ന്നു. 30 ഒാ​ളം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​ർ​ക്ക്​ പ​േ​ക്ഷ നി​ര​ന്ത​രം ല​ക്ഷ്യം പി​ഴ​ക്കു​ന്ന ദു​ര​ന്ത​കാ​ഴ്​​ച. ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ ആ​ബേ​ൽ റൂ​യി​സും സെ​ർ​ജി​യോ ഗോ​മ​സും ചേ​ർ​ന്ന്​ ന​ട​ത്തി​യ യൂ​റോ​പ്യ​ൻ മു​ന്നേ​റ്റ​ത്തി​ലൂ​ടെ​യാ​ണ്​ ക​ളി​യു​ണ​ർ​ന്ന​ത്. ആ ​നീ​ക്കം ആ​ഫ്രി​ക്ക​ൻ വ​ല​കാ​ത്ത യൂ​സ​ഫ്​ കോ​യി​ത്ത ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

19ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി ബോ​ക്​​സി​ൽ സീ​സ​ർ ഗെ​ൽ​ബ​ർ​ട്ടി​നെ ഫൗ​ൾ​ചെ​യ്​​ത​തി​ന്​ ല​ഭി​ച്ച പെ​നാ​ൽ​റ്റി റൂ​യി​സ്​ വ​ല​യി​ലാ​ക്കി (1-0). 43ാം മി​നി​റ്റി​ൽ ഗെ​ൽ​ബെ​ർ​ട്ടി​​​െൻറ പാ​സി​ൽ ല​ഭി​ച്ച പ​ന്ത്​ വ​ല​യി​ലാ​ക്കി റൂ​യി​സ്​ സ്​​പെ​യി​നി​​​െൻറ ലീ​ഡ്​ ഉ​യ​ർ​ത്തി (2-0). ഇൗ ​ലോ​ക​ക​പ്പി​ലെ റൂ​യി​സി​​​െൻറ ആ​റാ​മ​ത്തെ ഗോ​ളാ​ണി​ത്. ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ ര​ണ്ടാ​മ​നാ​യി റൂ​യി​സ്.

പ​ന്ത്​ ഗോ​ൾ​ലൈ​ൻ ക​ട​ന്നി​ട്ടും ഗോ​ൾ ല​ഭി​ക്കാ​ത്ത​തി​ൽ മാ​ലി​യു​ടെ നി​രാ​ശ​ക്കി​ടെ​യാ​ണ്​ 71ാം മി​നി​റ്റി​ൽ ഫെ​റാ​ൻ ടോ​റ​സി​​​െൻറ ഹെ​ഡ​റി​ലൂ​ടെ യൂ​റോ​പ​ൻ പ​ട ലീ​ഡ്​ മൂ​ന്നാ​യി ഉ​യ​ർ​ത്തി​യ​ത്. മി​നി​റ്റു​ക​ൾ​ക്ക​കം വ​ല​തു​വി​ങ്ങി​ലൂ​ടെ ഗോ​ൾ​മു​ഖ​ത്തേ​ക്ക്​ കു​തി​ച്ച ആ​ഫ്രി​ക്ക​ൻ​താ​രം ലാ​സ​ന എ​ൻ​ഡാ​യെ യൂ​റോ​പ്യ​ൻ പ്ര​തി​രോ​ധ​ക്കാ​രെ​യും ഗോ​ളി​യെ​യും ക​ട​ന്ന്​ പ​ന്ത്​ വ​ല​യി​ലാ​ക്കി (3-1).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballspainmaliu 17 world cupmalayalam newssports news
News Summary - Spain lead in the second semi final match-Sports news
Next Story