കൗമാര ലോകകപ്പിനെ വരവേൽക്കാൻ മാധ്യമം ആഴ്ചപതിപ്പിന്റെ സോക്കർ ഫെസ്റ്റ്
text_fieldsകോഴിക്കോട്: ഇതാദ്യമായി ഇന്ത്യ ആഥിത്യം വഹിക്കുന്ന അണ്ടർ 17 ലോകക്കപ്പ് ഫുട്ബാളിനെ വരവേൽക്കാൻ മാധ്യമം ആഴ്ചപതിപ്പും ഒരുങ്ങുന്നു. കൊച്ചിയടക്കം ആറ് വേദികളിയായി അരങ്ങേറുന്ന ഫുട്ബാൾ മാമാങ്കത്തിെൻറ പശ്ചാത്തലത്തിൽ വേറിട്ട കളിചിന്തകൾ പങ്കുവെക്കുകയാണ് ആഴ്ചപതിപ്പ്. ‘സോക്കർ ഫെസ്റ്റ് 17’എന്ന പേരിൽ പുറത്തിറക്കുന്ന പ്രത്യേക പതിപ്പിൽ, ഇൗ കളിയുത്സവം ഇന്ത്യക്കും ഇന്ത്യൻ ഫുട്ബാളിനും എത്രമാത്രം ഗുണം െചയ്യുമെന്ന് ചർച്ച ചെയ്യുന്നു.
മുൻകാല ലോകക്കപ്പുകളിൽ ‘ഭാവി ഇതിഹാസങ്ങൾ’ എന്നു വിശേഷിപ്പിക്കപ്പെട്ട താരങ്ങൾക്ക് പിന്നീട് എന്തു സംഭവിച്ചുവെന്നും യൂറോപ്യൻ ക്ലബ്ബുകൾ താരങ്ങളെവെച്ച് നടത്തുന്ന ചൂതാട്ടം ഫുട്ബാളിനെ തകർക്കുന്നതെങ്ങനെയെന്നും വിശകലനം ചെയ്യുന്ന ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിെൻറ ഫുട്ബാൾ ഗാലറികളെ ഇളക്കി മറിച്ച മൂന്ന് തലമുറകളിലെ താരങ്ങളുടെ ‘കളി ജീവിത’മാണ് ‘സോക്കർ ഫെസ്റ്റി’െൻറ മറ്റൊരു സവശേഷത.
ജന്മസിദ്ധമായ ഇന്ദ്രജാല മുദ്രകൾ സ്വന്തമായിരുന്ന ‘കേരളത്തിെൻറ മറഡോണ’ ആസിഫ് സഹീർ ബാങ്ക് ടീമിൽ മാത്രമായി ഒതുങ്ങിപ്പോയതിെൻറ പിന്നാമ്പുറ കഥകൾ, മുൻ ഇൻറർനാഷനൽ സി.വി പാപ്പച്ചെൻറ കളിയനുഭവങ്ങൾ, കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുേമ്പാൾ ടീമിൽ അംഗമായിരുന്ന മിത്രെൻറ കളിയോർമകൾ എന്നിവയാണ് ഇൗ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിെൻറ ‘സ്വന്തം’ ഫുട്ബാളായ സെവൻസ് എന്തുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടണമെന്ന വാദവും ആഴ്ചപതിപ്പ് മുന്നോട്ടുവെക്കുന്നു. പ്രശസ്ത കളിയെഴുത്തുകാരായ സനിൽ. പി തോമസ്, യദു കോട്ടക്കൽ, എൻ.എസ് നിസാർ, കെ. ഹുബൈബ് തുടങ്ങിയവരാണ് തിങ്കളാഴ്ച പുറത്തിറങ്ങുന്ന ‘സോക്കർ ഫെസ്റ്റി’ൽ എഴുതിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
