സാൾട്ട്ലേക് ഇന്നുണരും
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫുട്ബാളിെൻറ ഇൗറ്റില്ലമായ കൊൽക്കത്തയിലെ സാൾട്ട്ലേക് സ്റ്റേഡിയത്തിൽ ആദ്യമത്സരം ഇന്ന്. ഗ്രൂപ് ഇയിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടും ചിലിയും കൊമ്പുകോർക്കും. രാത്രി നടക്കുന്ന രണ്ടാം മത്സരത്തിൽ ഇറാഖിനെ മെക്സികോ നേരിടും. 62,000 പേരെ ഉൾക്കൊള്ളുന്ന സാൾട്ട്ലേക്കിലെ എല്ലാ മത്സരങ്ങൾക്കുമുള്ള ടിക്കറ്റ് നേരത്തേ വിറ്റുതീർന്നിരുന്നു. ലോകകപ്പിെൻറ ഫൈനൽ വേദികൂടിയാണ് സാൾട്ട്ലേക് സ്റ്റേഡിയം. ഫുട്ബാൾ പാരമ്പര്യമുണ്ടായിട്ടും ഇതുവരെ ലോകകിരീടം സ്വന്തമാക്കാനാവാതെ പോയവരാണ് ഇംഗ്ലീഷുകാർ. സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ചതിെൻറ ആത്മവിശ്വാസമുണ്ട് അവർക്ക്. മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ഏഞ്ചൽ ഗോമസും ബെറൂസിയ ഡോർട്ട്മുണ്ടിെൻറ ജാദോൻ സാഞ്ചോയുമാണ് ഇംഗ്ലീഷ് പ്രതീക്ഷകൾ. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗോമസ്.

കിരീടക്ഷാമം തീർക്കാൻ ഫ്രാൻസ്
ഗുവാഹതി: സിനദിൻ സിദാെൻറ പിന്മുറക്കാർക്ക് ലോകകിരീടം കിട്ടിയിട്ട് ഒന്നര പതിറ്റാണ്ട് കഴിയുന്നു. 2001ൽ അവസാനിച്ച കിരീട ഭാഗ്യം വീണ്ടെടുക്കാൻ ഫ്രാൻസ് ഇന്ന് ഗുവാഹതിയിലിറങ്ങും. ഗ്രൂപ് ഇയിലെ മത്സരത്തിൽ ലോകകപ്പിലെ അരങ്ങേറ്റക്കാരായ ന്യൂകാലിഡോണിയയാണ് എതിരാളികൾ. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഫ്രഞ്ച് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്. സീനിയർ ടീം അംഗങ്ങളായ കരീം ബെൻസേമയും സമീർ നസ്റിയും കളിച്ചുവളർന്നത് അണ്ടർ 17 വഴിയാണ്. പി.എസ്.ജി, ഒളിമ്പിക് ലിയോൺ തുടങ്ങിയ ക്ലബുകളുടെ ജൂനിയർ ടീമുമായി പരിശീലനം നടത്തിയശേഷമാണ് ഫ്രാൻസിെൻറ വരവ്. അണ്ടർ 17 യൂറോ ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോറർ അമെയ്ൻ ഗോറിയിലും മുൻനിരതാരം യാസീൻ അദ്ലിയിലുമാണ് ഫ്രഞ്ച് പ്രതീക്ഷകൾ. ഗുവാഹതിയിലെ രണ്ടാമത്തെ മത്സരത്തിൽ ഏഷ്യൻ പ്രതീക്ഷകളായ ജപ്പാൻ, ഹോണ്ടുറാസിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
