Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊ​ച്ചി​യി​ലെ...

കൊ​ച്ചി​യി​ലെ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​രം നാ​ളെ

text_fields
bookmark_border
കൊ​ച്ചി​യി​ലെ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​രം നാ​ളെ
cancel

കൊ​ച്ചി: കി​രീ​ട​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പാ​ത ഉ​റ​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ത്താ​ണ് ബ്ര​സീ​ലും ഹോ​ണ്ടു​റാ​സും ബു​ധ​നാ​ഴ്​​ച കൊ​ച്ചി​യി​ലി​റ​ങ്ങു​ക. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ലെ​ത്തി​യ ഇ​രു​ടീ​മു​ക​ളും തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പ​രി​ശീ​ല​നം ന​ട​ത്തി. അ​വ​സാ​ന മ​ത്സ​ര​വും ജ​യി​ച്ച് ഗ്രൂ​പ്​ ഡി ​ജേ​താ​ക്ക​ളാ​യാ​ണ് ബ്ര​സീ​ൽ തി​രി​ച്ചെ​ത്തി​യ​ത്. ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ഏ​റെ​യു​ള്ള കൊ​ച്ചി​യി​ൽ ക​ളി​ക്കാ​നാ​കു​ന്ന​തി​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ടീം.

വി​ങ്ങു​ക​ളി​ലൂ​ടെ​യു​ള്ള മു​ന്നേ​റ്റം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ൽ കോ​ച്ച് കാ​ർ​ലോ​സ് അ​മേ​ദോ ക​ളി​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, ഇ ​ഗ്രൂ​പ്പി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഹോ​ണ്ടു​റാ​സ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം​നേ​ടി​യ​ത്. ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ ഒ​രു ജ​യം മാ​ത്ര​മു​ള്ള ടീം ​അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സി​നോ​ട്​ തോ​റ്റി​രു​ന്നു. കൊ​ച്ചി​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​ത്ത​പ്പെ​ടാ​ൻ ആ​ദ്യ​ദി​നം താ​മ​സി​ക്കു​ന്ന ഹോ​ട്ട​ൽ ജി​മ്മി​ൽ ത​ന്നെ​യാ​ണ് താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. ബ്ര​സീ​ൽ വീ​ണ്ടും കൊ​ച്ചി​യി​ലെ​ത്തി​യ​തോ​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballbrazilHondurasmalayalam newssports newsu17worldcup
News Summary - Pre Quarter At Kochi Held tommorrow - Sports News
Next Story