Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപൊക്കമില്ലാത്തവനെ...

പൊക്കമില്ലാത്തവനെ പൊക്കിയ രാമകൃഷ്ണൻ മാഷ് 

text_fields
bookmark_border
പൊക്കമില്ലാത്തവനെ പൊക്കിയ രാമകൃഷ്ണൻ മാഷ് 
cancel
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ തൃ​ക്ക​രി​പ്പൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ പി.​ടി പി​രീ​ഡി​ൽ സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം വെ​റു​തെ പ​ന്ത് ത​ട്ടി​ക്ക​ളി​ക്കു​ക​യാ​യി​രു​ന്നു ഒ​രു ഒ​മ്പ​താം ക്ലാ​സു​കാ​ര​ൻ. സ്കൂ​ൾ ടീ​മി​ലി​ല്ലാ​ത്ത അ​വ​​​​െൻറ പ​ന്ത​ട​ക്കം എ​പ്പ​ഴോ കാ​യി​കാ​ധ്യാ​പ​ക​ൻ രാ​മ​കൃ​ഷ്​​ണ​ൻ​റ ക​ണ്ണി​ൽ​പ്പെ​ട്ടു. മു​ഹ​മ്മ​ദ് റാ​ഫി​യെ​ന്ന അ​ന്താ​രാ​ഷ്​​ട്ര താ​ര​ത്തി​​​െൻറ ഫു​ട്ബാ​ൾ ക​രി​യ​ർ തു​ട​ങ്ങു​ന്ന​ത് അ​വി​ടെ നി​ന്നാ​ണ്. പി​ന്നെ സ്കൂ​ൾ ടീ​മി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി റാ​ഫി. 

നാ​ട്ടി​ൽ ആ​ക്മീ തൃ​ക്ക​രി​പ്പൂ​രി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്ന്, തൃ​ക്ക​രി​പ്പൂ​രി​ലെ​ത​ന്നെ ഹി​റ്റാ​ച്ചി എ​ഫ്.​സി​യി​ൽ. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സെ​വ​ൻ​സ് മൈ​താ​ന​ങ്ങ​ളി​ലെ കൈ​യ​ടി​ക​ളു​ടെ​യും ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും താ​ള​ത്തി​ൽ സ്ട്രൈ​ക്ക​റു​ടെ​യും മി​ഡ്ഫീ​ൽ​ഡ​റു​ടെ​യും കു​പ്പാ​യ​ങ്ങ​ള​ണി​ഞ്ഞ് റാ​ഫി ക​ളം വാ​ണു. പൊ​ക്കം കു​റ​വാ​യി​രു​ന്നു അ​ന്ന്. 

എ​ത്ര ന​ന്നാ​യി ക​ളി​ച്ചി​ട്ടും കാ​ര്യ​മി​ല്ല ഉ​യ​ര​മി​ല്ലാ​ത്ത​വ​ന് എ​വി​ടെ​യും എ​ത്താ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് പ​ല​രും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി. രാ​മ​കൃ​ഷ്ണ​ൻ മാ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്രോ​ത്സാ​ഹ​നം ന​ൽ​കി‍യ ഊ​ർ​ജം മ​തി​യാ​യി​രു​ന്നു റാ​ഫി​ക്ക് അ​ത് മ​റി​ക​ട​ക്കാ​ൻ. പത്താം ക്ലാസിനു ശേഷം ഡ്രൈ​വ​റാ​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യും പ്ലം​ബ​റാ​യു​മൊ​ക്കെ തൊ​ഴി​ലെ​ടു​ത്ത് കു​ടും​ബം പു​ല​ർ​ത്തി​യ റാ​ഫി ഫു​ട്ബാ​ളി​നെ​യും കൂ​ടെ​ക്കൂ​ട്ടി. 19ാം വ​യ​സ്സി​ൽ എ​സ്.​ബി.​ടി​യി​ൽ ജോ​ലി കി​ട്ടി. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ഇ​താ​ദ്യ​മാ‍യി ഇ​ന്ത്യ വേ​ദി​യാ​വു​മ്പോ​ൾ ഐ.​എ​സ്.​എ​ൽ മു​ന്നൊ​രു​ക്ക​വു​മാ​യി ചെ​ന്നൈ​യി​ലാ​ണ് റാ​ഫി. ഏ​തൊ​രു താ​ര​ത്തി​​​െൻറ ജീ​വി​ത​ത്തി​ലെ​യും ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​ണ് ലോ​ക​ക​പ്പ് ക​ളി​ക്കു​ക​യെ​ന്ന് റാ​ഫി പ​റ​യു​ന്നു. 

ത​യാ​റാ​ക്കി​യ​ത്​ : കെ.പി.എം റിയാസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamohammed rafimalayalam newssports newsu 17 worldcupIndia News
News Summary - mohammed rafi - Sports news
Next Story