ലോകകപ്പ് കഴിഞ്ഞാലും ഇന്ത്യ കളിക്കും
text_fieldsമുംബൈ: അണ്ടർ 17 ടീമിനെ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുശേഷവും മികച്ച അവസരങ്ങൾ നൽകി ഇന്ത്യൻ ഫുട്ബാളിെൻറ ഭാവി സംഘമാക്കിമാറ്റാനുള്ള പദ്ധതികളുമായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. രണ്ടും മൂന്നും ഡിവിഷനിലെ അണ്ടർ 17, അണ്ടർ 19 യൂറോപ്യൻ ക്ലബുകളുമായി കളിക്കാൻ ഇന്ത്യൻ ടീമിന് അവസരമൊരുക്കുമെന്ന് എ.െഎ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് അറിയിച്ചു.
അണ്ടർ 17 ലോകകപ്പിന് ഇന്ത്യയൊരുങ്ങുന്നതും ഇത്തരത്തിലാണ്. ‘‘ലോകകപ്പിനുശേഷവും ഇൗ രീതിയിൽ ടീമിനെ പരിശീലിപ്പിക്കും. ഭാവിയിൽ ശക്തമായ ഒരു സീനിയർ ടീമിനെ വളർത്തിയെടുക്കുകയെന്നതാണ് ലക്ഷ്യം’’ -കുശാൽ ദാസ് പറഞ്ഞു. അണ്ടർ 17 ലോകകപ്പിനു പിന്നാലെ 2023ലെ എ.എഫ്.സി കപ്പിനും 2019ലെ അണ്ടർ 20 ലോകകപ്പിനും ഇന്ത്യ ആതിഥ്യമരുളാൻ ശ്രമിക്കും.
സുബ്രതോ കപ്പ് ഫുട്ബാൾ
