കാനറികളെ തടയാൻ കൊറിയക്കാവുമോ?
text_fieldsസ്പെയിനിനെതിരെ ആദ്യ മത്സരത്തിൽ കെട്ടഴിച്ച കളി പുറത്തെടുത്താൽ ഒരു മത്സരം ബാക്കിനിൽക്കെതന്നെ കൊച്ചിയുടെ സ്വന്തം മഞ്ഞപ്പട പ്രീക്വാർട്ടറിലെത്തുമെന്നതുറപ്പ്. ഏറെ സമതുലിതമായി കളിക്കുന്ന ബ്രസീൽ എല്ലാ മേഖലയിലും കരുത്തുകാട്ടുന്നുവെന്നതാണ് അവരെ വ്യത്യസ്തരാക്കുന്നത്. കൊറിയക്ക് കാനറികളെ കെട്ടിപ്പൂട്ടി നിർത്താൻ അത്യത്ഭുതങ്ങൾ പുറത്തെടുക്കേണ്ടിവരും.
ആക്രമിച്ചു കീഴടക്കാൻ കഴിയില്ലെന്ന് ഉത്തമബോധ്യമുള്ളതിനാൽ പരമാവധി പ്രതിരോധിച്ചു നിൽക്കുകയെന്നതിനാവും ഉത്തര കൊറിയൻ ടീം പ്രാമുഖ്യം നൽകുക. എത്ര തടഞ്ഞുനിർത്തിയാലും കെട്ടുപൊട്ടിച്ചു ചാടാൻ കഴിയുന്ന ഒരു കൂട്ടം താരങ്ങളുമായാണ് കിരീടം വീണ്ടെടുക്കാനുള്ള തങ്ങളുടെ പടപ്പുറപ്പാടെന്ന് സ്പെയിനിനെതിരായ ആദ്യ മത്സരത്തോടെ സാംബാ ബോയ്സ് പ്രഖ്യാപിച്ചുകഴിഞ്ഞു.
പൗളീന്യോയും ലിേങ്കാണും ബ്രെണ്ണറുമടങ്ങുന്ന മുന്നേറ്റത്രയത്തെ തടഞ്ഞുനിർത്താൻ കൊറിയക്കാർ വജ്രായുധങ്ങൾ ഒരുപാട് പുറത്തെടുക്കേണ്ടിവരും. മഞ്ഞപ്പടയുടെ 4-3-3 ശൈലിക്കെതിരെ 4-4-2ൽ പിന്നോട്ടിറങ്ങി പ്രതിരോധം ചമച്ചാലും ചെമ്പടയുടെ വലക്കണ്ണികളിലേക്ക് ചാട്ടുളി പായിക്കാനുള്ള പഴുതുകൾ പൗളീന്യോയും കൂട്ടരും കണ്ടെത്തുമെന്നു തന്നെയാണ് കോച്ച് കാർലോസ് അമേഡിയൂവിെൻറയും ആരാധകരുടെയും കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
