Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യക്ക് ഇന്ന് കൊളംബിയൻ വെല്ലുവിളി
text_fieldsbookmark_border
ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ ആതിഥേയരായ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. ഗ്രൂപ് ‘എ’യിലെ ആദ്യ കളിയിൽ അമേരിക്കയോട് 3-0ത്തിന് തോറ്റവർ രണ്ടാം അങ്കത്തിൽ കൊളംബിയക്കു മുന്നിൽ ബൂട്ടണിയുേമ്പാൾ ലക്ഷ്യം വിജയം മാത്രം. രാത്രി എട്ടിനാണ് മത്സരം. കൗമാര ലോകകപ്പിൽ പരിചയ സമ്പന്നരും രണ്ടുതവണ സെമിഫൈനലിസ്റ്റുമായ കൊളംബിയയെ പിടിച്ചുകെട്ടുക അസാധ്യമെങ്കിലും സ്വന്തം കാണികളുടെ പിന്തുണയും അമേരിക്കക്കെതിരായ മത്സരത്തിലെ മികവും ഇന്ത്യക്ക് അട്ടിമറി പ്രതീക്ഷ നൽകുന്നു. അതേസമയം, ആദ്യമത്സരത്തിൽ ഘാനയോട് തോറ്റ കൊളംബിയക്കും ഇത് നിലനിൽപിെൻറ പോരാട്ടമാണ്. മലയാളി താരം കെ.പി. രാഹുലിന് പരിശീലനത്തിനിടെ പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയാവും. ഞായറാഴ്ചയിലെ മത്സരങ്ങളിൽ ഫ്രാൻസ് 7-1ന് ന്യൂകാലിഡോണിയെയും, ഇംഗ്ലണ്ട് 4-0ത്തിന് ചിലിയെയും തോൽപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
