ആവേശത്തിരയിളക്കി ട്രോഫി പ്രയാണം
text_fieldsന്യൂഡൽഹി: കൗമാര ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ മണ്ണിൽ ആവേശമായി ട്രോഫി പര്യടനം ആരംഭിച്ചു. ആതിഥേയരുടെ മത്സരങ്ങൾക്ക് വേദിയാവുന്ന തലസ്ഥാനനഗരിയിൽ പ്രൗഢഗംഭീരമായ സദസ്സിനുമുമ്പാകെ അവതരിപ്പിച്ച ട്രോഫി ഇനി ടൂർണമെൻറിെൻറ വേദികളിലേക്ക് പ്രയാണമാരംഭിക്കും. ന്യൂഡൽഹിയിലെ ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയത്തിലായിരുന്നു കുരുന്ന് ഫുട്ബാൾ താരങ്ങളെ സാക്ഷിയാക്കി കൗമാര ചാമ്പ്യന്മാരുടെ കിരീടം വെളിച്ചം കണ്ടത്.
മുൻ നൈജീരിയൻ താരം അഫ്ലബി റബിഉ, ടൂർണമെൻറ് ഡയറക്ടർ യാവിയർ സെപ്പി, കേന്ദ്രമന്ത്രിമാർ, ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ട്രോഫി പര്യടനം ആരംഭിച്ചത്. പൊതുജനങ്ങൾക്ക് കാണാനും ചിത്രം പകർത്താനുമായി കപ്പ് ഞായറാഴ്ച രാജ്യകവാടമായ ഇന്ത്യ ഗേറ്റിലെത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
