ലോകകപ്പിന് ആവേശമേകി ദീപശിഖ, ബാൾ റൺ റാലികൾ
text_fieldsതിരുവനന്തപുരം: ഫിഫ അണ്ടർ 17 ലോകകപ്പിന് ആവേശമേകി ദീപശിഖ, ബാൾ റൺ റാലികൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം പാറശ്ശാലയിൽനിന്ന് ബാൾ റൺ റാലി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിക്കും. മുൻ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ ജിജു ജേക്കബ്, എം. രാജീവ്കുമാർ, വി.പി. ഷാജി തുടങ്ങിയവരാണ് ബാൾ റൺ റാലി നയിക്കുക.
ഒക്ടോബർ മൂന്നിന് ചൊവ്വാഴ്ച രാവിലെ 9.30ന് കാസർകോട്ട് നടക്കുന്ന ദീപശിഖ പ്രയാണം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്യും. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷതവഹിക്കും. മുൻ ഫുട്ബാൾ താരങ്ങളായ ഐ.എം. വിജയൻ, കെ. ബാലചന്ദ്രൻ എന്നിവർ ദീപശിഖ ഏറ്റുവാങ്ങും. ബാൾ റൺ റാലികൾ ഒക്ടോബർ ആറിന് വൈകീട്ട് എറണാകുളം ദർബാർഹാളിൽ സമാപിക്കും. കായികവകുപ്പിനുവേണ്ടി കേരള സംസ്ഥാന സ്പോർട്സ് കൗൺസിലും, യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
