ഫൈനലിന് വാൻബാസ്റ്റനും
text_fields
കൗമാര മേളയുടെ കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ നെതർലൻഡിെൻറ ഇതിഹാസതാരവുമുണ്ടാകും. ബാലൺ ഡി ഒാർ ജേതാവും 1980കളിലെ ഡച്ച് സൂപ്പർതാരവുമായ മാർക്കോ വാൻബാസ്റ്റൻ കൊൽക്കത്തയുടെ മണ്ണിലിറങ്ങും. ഒക്ടോബർ 28ന് സാൾട്ട്ലേക്ക് വേദിയാവുന്ന അണ്ടർ-17 ലോകകപ്പിെൻറ ഫൈനൽ മത്സരം കാണാൻ വാൻബാസ്റ്റനുമുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.
80കളിൽ യൂറോപ്യൻ ഫുട്ബാളിെല മികച്ച ഫോർവേഡുകളിൽ ഒരാളായിരുന്നു മാർക്കോ വാൻബാസ്റ്റൻ. ഒരു പതിറ്റാണ്ടുകാലം ദേശീയ ടീമിലും അതിലേറെ കാലം ക്ലബ് ഫുട്ബാളിലുമായി നിറഞ്ഞുകളിച്ച താരം ദേശീയ ടീമുകളുടെ പരിശീലകനായും നിറഞ്ഞുനിന്നു. രണ്ടുതവണ നെതർലൻഡ്സിെൻറ കോച്ചായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ സഹപരിശീലകനായും പ്രവർത്തിച്ചു. എ.സി മിലാൻ, അയാക്സ് ആംസ്റ്റർഡാം എന്നീ ക്ലബുകളുടെ ജഴ്സിയിൽ കരിയർ അവസാനിപ്പിച്ച താരം 220ഒാളം ഗോളുമടിച്ചു. മൂന്നുവട്ടം മികച്ച താരത്തിനുള്ള ബാലൺ ഡി ഒാർ പുരസ്കാരവും നേടി.
കാർേലാസ് പുയോൾ, വാൾഡറമ തുടങ്ങിയ ലോകതാരങ്ങൾ ഇതിനകം തന്നെ ലോകകപ്പ് പ്രചാരണഭാഗമായി ഇന്ത്യയിലെത്തിയിരുന്നു. ടൂർണമെൻറിനിടയിൽ കൂടുതൽ പേരെ എത്തിക്കാനും നീക്കമുണ്ട്.