Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊച്ചിയിലെ...

കൊച്ചിയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വാങ്ങാം

text_fields
bookmark_border
കൊച്ചിയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വാങ്ങാം
cancel

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ലെ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം​ഘ​ട്ട ടി​ക്ക​റ്റ്​ വി​ൽ​പ​ന​യി​ൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​ൻ ഇ​നി​യും അ​വ​സ​രം. ഗ്രൂ​പ്​ ഡി​യി​ലെ അ​ഞ്ച്, ഗ്രൂ​പ്​ സി​യി​ലെ ഒ​ന്ന്, പ്രീ ​ക്വാ​ർ​ട്ട​ർ, ക്വാ​ർ​ട്ട​ർ എ​ന്നി​ങ്ങ​നെ എ​ട്ട് മ​ത്സ​ര​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ലു​ള്ള​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ള്ള ബ്ര​സീ​ൽ-​സ്പെ​യി​ൻ  മ​ത്സ​ര​ത്തി​​െൻറ​യും രാ​ത്രി എ​ട്ടി​നു​ള്ള ഉ​ത്ത​ര കൊ​റി​യ-​നൈ​ജ​ർ മ​ത്സ​ര​ത്തി​​െൻറ​യും മു​ഴു​വ​ൻ ടി​ക്ക​റ്റു​ക​ളും തീ​ർ​ന്നി​രു​ന്നു. മ​റ്റു മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ ഒാ​ൺ​ലൈ​നി​ൽ വാ​ങ്ങാ​നാ​ണ് അ​വ​സ​രം.  

60, 150, 300 രൂ​പ ടി​ക്ക​റ്റു​ക​ളാ​ണു​ള്ള​ത്. 25 ശ​ത​മാ​നം ഇ​ള​വോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ​യാ​ണ് മൂ​ന്നാം​ഘ​ട്ട ടി​ക്ക​റ്റ് വി​ൽ​പ​ന. http://tickets.india2017wc.com/ വെ​ബ്സൈ​റ്റി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കും. ആ​റു മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ തീ​രും​വ​രെ​യാ​ണ് നാ​ലാം​ഘ​ട്ടം ടി​ക്ക​റ്റ് വി​ൽ​പ​ന. പ്ര​ത്യേ​ക ഇ​ള​വൊ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ ല​ഭി​ക്കി​ല്ല. 80 മു​ത​ൽ 400 രൂ​പ വ​രെ​യാ​കും വി​ല. സ്​​റ്റേ​ഡി​യ​ത്തി​ന്​ സ​മീ​പ​ത്തു​ള്ള ബോ​ക്സ് ഓ​ഫി​സി​ൽ​നി​ന്ന്​ ടി​ക്ക​റ്റ് ല​ഭി​ക്കും. 

10ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു​ള്ള സ്‌​പെ​യി​ന്‍--​നൈ​ജ​ര്‍, രാ​ത്രി എ​ട്ടി​നു​ള്ള ഉ​ത്ത​ര കൊ​റി​യ-​ബ്ര​സീ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് സ്​​റ്റേ​ഡി​യ​ത്തി​​െൻറ കി​ഴ​ക്കു​ഭാ​ഗ​ത്തെ​യും തെ​ക്ക് ഭാ​ഗ​ത്തെ​യും ര​ണ്ടാം നി​ര സീ​റ്റു​ക​ൾ വി​റ്റ​ഴി​ഞ്ഞു. ഒ​ന്നാം നി​ര​യി​ലെ  150 രൂ​പ​യു​ടെ​യും 300 രൂ​പ​യു​ടെ​യും ടി​ക്ക​റ്റു​ക​ള്‍ ബാ​ക്കി​യു​ണ്ട്. 13ന് ​ഗ്വി​നി​യ-​ജ​ര്‍മ​നി, സ്‌​പെ​യി​ന്‍- ഉ​ത്ത​ര കൊ​റി​യ മ​ത്സ​ര​ങ്ങ​ളു​ടെ​യും 18ന് ​രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന പ്രീ ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റ് വി​ല്‍പ​ന​യും സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ്. ബ​ക്ക​റ്റ് സീ​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ച സ്​​റ്റേ​ഡി​യ​ത്തി​ൽ 41,700 പേ​ർ​ക്ക് ക​ളി കാ​ണാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u17 world cupKaloor stadiummalayalam newssports newsTICKET SALE
News Summary - Fifa U17 world cup ticket sale-Sports
Next Story