Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightേഗാവക്ക്​ അണ്ടർ 17...

േഗാവക്ക്​ അണ്ടർ 17 ലോകകപ്പിനോട്​ ഇഷ്​ടക്കുറവ്; ​ടിക്കറ്റ്​ വിൽപന കൗണ്ടർ വഴിയാക്കാൻ ഫിഫ

text_fields
bookmark_border
േഗാവക്ക്​ അണ്ടർ 17 ലോകകപ്പിനോട്​ ഇഷ്​ടക്കുറവ്; ​ടിക്കറ്റ്​ വിൽപന കൗണ്ടർ വഴിയാക്കാൻ ഫിഫ
cancel
മഡ്​ഗാവ്​: ഗോവയുടെ ഫുട്​ബാൾഭ്രമത്തിൽ ആർക്കും സംശയമില്ല. ഫിഫക്കും അക്കാര്യത്തിൽ എതിരഭിപ്രായമില്ല. അണ്ടർ 17 ലോകകപ്പിന്​ വേദി ഗോവയിൽ അനുവദിക്കാൻ ഫിഫക്ക്​ അധികം ആലോചനയുടെ ആവശ്യമില്ലാതിരുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, ഇപ്പോൾ ഫിഫക്ക്​ ചില ആശങ്കകളുണ്ട്​. ലോകകപ്പിന്​ ആഴ്​ചകൾമാത്രം ബാക്കിനിൽക്കെ രാജ്യത്തെ മറ്റു വേദികളിൽ മത്സരടിക്കറ്റുകളുടെ വിൽപന ഒാൺലൈനിൽ തകർക്കു​േമ്പാൾ, ഗോവക്കാർ ഇപ്പോഴും ടിക്കറ്റ്​ വാങ്ങാൻ താൽപര്യം കാണിക്കുന്നില്ലെന്നാണ്​ ഫിഫയുടെ പരിഭവം. ലോകകപ്പ്​ മത്സരങ്ങൾക്ക്​ വേദിയാവുന്ന ആറു വേദികളിൽ ടിക്കറ്റ്​ വിൽപന ഏറ്റവും താഴ്​ന്നു​നിൽക്കുന്നത്​ ഫുട്​ബാൾഭ്രമത്തിൽ കേരളത്തിനും പശ്ചിമ ബംഗാളിനുമൊപ്പം നിൽക്കുന്ന ഇൗ സംസ്​ഥാനത്താണ്​. 

എന്നാൽ, ലോകകപ്പിനോടല്ല, ടിക്കറ്റുകളുടെ ഒാൺലൈൻ വിൽപന​േ​യാടാണ്​ ഗോവക്കാർക്ക്​ അനിഷ്​ടമെന്നാണ്​ ഫിഫയുടെ വിലയിരുത്തൽ. ഇതു പരിഗണിച്ച്​ ടിക്കറ്റ്​ വിൽപന കൗണ്ടർ മുഖേനയാക്കാനാണ്​ ഫിഫയുടെ തീരുമാനം. ഫ​േട്ടാഡയിലെ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തിനു സമീപമാണ്​ കൗണ്ടറുകൾ തുറക്കുകയെന്ന്​ ടൂർണമ​​െൻറ്​ ഡയറക്​ടർ ജാവിയർ സെപ്പി അറിയിച്ചു.

ഒക്​ടോബർ ഏഴിന്​​ ഇവിടെ നടക്കുന്ന ആദ്യ മത്സരത്തിന്​ സ്​റ്റേഡിയം നിറഞ്ഞുകവിയുമെന്ന്​ സെപ്പി ഉറപ്പിച്ചു പറയുന്നു. നെയ്​മറുടെ പിൻഗാമിയെന്ന്​ വിളിക്കപ്പെടുന്ന വിൻഷ്യസ്​ ജൂനിയറെ പോലുള്ള കിടിലൻ താരങ്ങൾ സംസ്​ഥാനത്ത്​ എത്തു​േമ്പാൾ ഫുട്​ബാൾപ്രേമികൾക്ക്​ ഇരിക്കപ്പൊറുതിയുണ്ടാവില്ലെന്നാണ്​ സെപ്പിയുടെ പക്ഷം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballgoaFIFA U-17 World Cupmalayalam newssports newsTicket counters
News Summary - FIFA U-17 World Cup: Ticket counters to be installed in Goa- Sports news
Next Story