Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ര്‍-17...

അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ്: കൊ​ച്ചി​ക്കാ​യി പ്ര​ത്യേ​ക ലോ​ഗോ ത​യാർ

text_fields
bookmark_border
അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ്:  കൊ​ച്ചി​ക്കാ​യി പ്ര​ത്യേ​ക ലോ​ഗോ ത​യാർ
cancel
കൊ​ച്ചി: ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ് വേ​ദി​ക​ളി​ലൊ​ന്നാ​യ കൊ​ച്ചി​ക്കാ​യി പ്ര​ത്യേ​ക ലോ​ഗോ ത​യാ​റാ​യി. ഔ​ദ്യോ​ഗി​ക പ്ര​കാ​ശ​നം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11.30ന് ​ക​ലൂ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്​​റ്റേ​ഡി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും. ടൂ​ര്‍ണ​മ​​െൻറ്​ ഡ​യ​റ​ക്ട​ര്‍ ഹാ​വി​യ​ര്‍ സെ​പ്പി, കാ​യി​ക മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക​ക​പ്പി​​​െൻറ കൊ​ച്ചി​യി​ലെ ഒ​രു​ക്കം വി​ല​യി​രു​ത്തും. കൊ​ച്ചി ന​ഗ​ര​ത്തി​​​െൻറ ഭാ​ഗ്യ​മു​ദ്ര എ​ന്ന നി​ല​യി​ല്‍ പ്ര​ത്യേ​കം രൂ​പ​ക​ല്‍പ​ന ചെ​യ്ത​താ​ണ് ലോ​ഗോ. മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ല്‍  നൂ​റി​ലേ​റെ എ​ന്‍ട്രി​ക​ളി​ല്‍ നി​ന്നാ​ണ് അ​ന്തി​മ ലോ​ഗോ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 

അ​തേ​സ​മ​യം, ലോ​ക​ക​പ്പി​​​െൻറ മ​റ്റു പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ എ​പ്പോ​ള്‍ തു​ട​ങ്ങു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ ധാ​ര​ണ​യാ​യി​ട്ടി​ല്ല. 40 ദി​വ​സം മാ​ത്ര​മാ​ണ് കി​ക്കോ​ഫി​നാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം കാ​യി​ക മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ന്ന സം​ഘാ​ട​ക സ​മി​തി കൊ​ച്ചി​യി​ലെ മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന്​ വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പം ന​ല്‍കി​യി​രു​ന്നു. 17.77 കോ​ടി ചെ​ല​വി​ല്‍ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും മ​ന്ദ​ഗ​തി​യി​ലാ​ണ്.  പ്ര​ധാ​ന വേ​ദി, നാ​ലു പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ൾ, അ​നു​ബ​ന്ധ റോ​ഡ്, പാ​ര്‍ക്കി​ങ്, ഇ​രി​പ്പി​ട​ങ്ങ​ള്‍, മ​ഹാ​രാ​ജാ​സ് കോ​ള​ജ് പ​വി​ലി​യ​ന്‍ പു​ന​രു​ദ്ധാ​ര​ണം എ​ന്നി​വ​യ​ട​ങ്ങു​ന്ന ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ള്‍ മ​തി​യാ​കു​മോ​യെ​ന്നാ​ണ് സം​ശ​യം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballFIFA U-17 World Cupmalayalam newssports news
News Summary - FIFA U-17 World Cup India 2017 - Kochi logo- Sports news
Next Story