Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ-17 ലോകകപ്പ്​...

അണ്ടർ-17 ലോകകപ്പ്​ ഫുട്​ബാൾ: കുതിപ്പു തുടരാൻ ജപ്പാൻ

text_fields
bookmark_border
അണ്ടർ-17 ലോകകപ്പ്​ ഫുട്​ബാൾ: കുതിപ്പു തുടരാൻ ജപ്പാൻ
cancel

എട്ടാം ലോകകപ്പിനാണ്​ ഏഷ്യൻ രാജാക്കന്മാരായ ജപ്പാൻ തയാറെടുക്കുന്നത്​. ഫുട്​ബാൾ ലോകത്ത്​ ഏഷ്യക്ക്​ മേൽവിലാസം നൽകിയ ജപ്പാ​​​െൻറ കൗമാരസംഘവും മികച്ചതു തന്നെയാണ്​​. ദ്വീപ്​ രാജ്യത്തി​​​െൻറ ഫുട്​ബാൾ വളർച്ച കാലഘട്ടമായ 1993ലാണ്​ അവർ ആദ്യമായി അണ്ടർ-17 ലോകകപ്പിന്​ യോഗ്യത നേടുന്നത്​.

പിന്നീടങ്ങോട്ട്​ എട്ടുതവണ കൗമാര മാമാങ്കത്തിൽ​ ഏഷ്യൻ ശക്​തർ പന്തുതട്ടി. 2001 മുതൽ തുടർച്ചയായ അഞ്ചുവർഷം യോഗ്യതയുമായി ജപ്പാൻ നിറഞ്ഞു നിന്നെങ്കിലും കഴിഞ്ഞവർഷത്തെ ചിലി അണ്ടർ-17 ലോകകപ്പിന്​ യോഗ്യത ലഭിക്കാതെ അടിതെറ്റി. എന്നാൽ, ആ പിഴവ്​ തിരുത്തിയാണ്​ ഇക്കുറി ഇന്ത്യയിലേക്ക് എത്തുന്നത്​. ലോകകപ്പിൽ ഇതുവരെ കാര്യമായ പ്രകടനങ്ങളില്ലെങ്കിലും ഇത്തവണ ശക്​തരായ നിരയുമായാണ്​ ഇന്ത്യയിലേക്ക്​ വരുന്നത്​. 1993ലും 2011ലും ക്വാർട്ടർ ഫൈനലിലെത്തിയതാണ്​ ജപ്പാ​​​െൻറ ലോകകപ്പിലെ മികച്ച ​പ്രകടനങ്ങൾ. 93ൽ നൈജീരിയ, ജപ്പാ​​​െൻറ കുതിപ്പിന്​ വിലങ്ങുതടിയായപ്പോൾ, 2011ൽ ബ്രസീലാണ്​ സെമി പ്രവേശനം നിഷേധിച്ചത്​. ഫ്രാൻസും അർജൻറീനയുമടങ്ങിയ ശക്​തമായ ഗ്രൂപ്​​ റൗണ്ട്​ ​മറികടന്നായിരുന്നു ഇൗ വർഷം ജപ്പാ​​​െൻറ കുതിപ്പ്​.
 
റോഡ്​ ടു ഇന്ത്യ
2015 ലോകകപ്പ്​ നഷ്​ടമായ ജപ്പാൻ 2016ൽ  വൻ തിരിച്ചുവരവുമായാണ്​ ഇന്ത്യയിലെ ലോകകപ്പിന്​ യോഗ്യത നേടിയത്​. എ.എഫ്​.സി അണ്ടർ-16 ചാമ്പ്യൻഷിപ്പിൽ ആസ്​ട്രേലിയ, വിയറ്റ്​നാം, കിർഗിസ്താൻ എന്നിവരെ ഗ്രൂപ്​​ റൗണ്ടിൽ മറികടന്നിരുന്നു. ക്വാർട്ടറിൽ ശക്​തരായ യു.എ.ഇയെ 1-0ത്തിന്​ തോൽപിച്ച്​ സെമിയിലേക്ക്​ കടന്നാണ്​ 2017 അണ്ടർ-17 ലോകപ്പിന്​ യോഗ്യത നേടിയത്​. സെമിയിൽ ഇറാഖിനു മുന്നിൽ തോൽവി സമ്മതിച്ചെങ്കിലും ജപ്പാ​​​െൻറ കുതിപ്പ്​ ശ്രദ്ധേയമായിരുന്നു.

കോച്ച്​
മുൻ ജപ്പാൻ ദേശീയ താരം ഹിരോഫുമി യോഷിടാക്കെയുടെ ശിക്ഷണത്തിലാണ്​ ടീം ഇത്തവണയും ലോകകപ്പിനെത്തുന്നത്​. 2011ലും 2013ലും ടീമിനെ പരിശീലിപ്പിച്ച ഹിരോഫുമി യോഷിടാക്കെ, ജപ്പാൻ കൗമാര ഫുട്​ബാളിൽ വൻമാറ്റങ്ങൾ സൃഷ്​ടിച്ച കോച്ചാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballjapanFIFA U-17 World Cupmalayalam newssports newsIndia News
News Summary - FIFA U-17 World Cup India 2017 - Japan- Sports news
Next Story