Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ര​സീ​ൽ x...

ബ്ര​സീ​ൽ x ഹോ​ണ്ടു​റ​സ്

text_fields
bookmark_border
ബ്ര​സീ​ൽ x ഹോ​ണ്ടു​റ​സ്
cancel

ഗു​വാ​ഹ​തി: ഇ​ഷ്​​ട​മൈ​താ​ന​മാ​യ കൊ​ച്ചി​യി​ൽ​​നേ​ര​ത്തേ ത​ന്നെ പ്രീ​ക്വാ​ർ​ട്ട​റു​റ​പ്പി​ച്ച കാ​ന​റി​ക​ൾ​​ക്ക്​ എ​തി​രാ​ളി​ക​ളാ​യെ​ത്തു​ന്ന​ത്​ ഹോ​ണ്ടു​റ​സ്. ​ഗ്രൂ​പ്​ ‘ഇ’​യി​ൽ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ​ ഫ്രാ​ൻ​സി​നോ​ട്​ 5-1ന്​ ​തോ​റ്റെ​ങ്കി​ലും മി​ക​ച്ച മൂ​ന്നാം സ്​​ഥാ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യി പ്രീ ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ​യാ​ണ്​ ഹോ​ണ്ടു​റ​സും കൊ​ച്ചി​യി​ലേ​ക്കെ​ത്തു​ന്ന​ത്. നാ​ലാം ത​വ​ണ കൗ​മാ​ര ലോ​ക​കി​രീ​ടം ബ്ര​സീ​ലി​ലേ​ക്കെ​ത്തി​ക്കാ​നൊ​രു​ങ്ങു​ന്ന മ​ഞ്ഞ​പ്പ​ട ഇ​തോ​ടെ, 18ന്​ ​ഹോ​ണ്ടു​റ​സു​മാ​യി ഏ​റ്റു​മു​ട്ടും. ​ഗ്രൂ​പ്​ പോ​രാ​ട്ട​ങ്ങ​ൾ അ​വ​സാ​നി​ച്ച​തോ​ടെ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ നാ​ളെ തു​ട​ക്കം കു​റി​ക്കും. ഇ​ന്ന്​ വി​ശ്ര​മ ദി​നം.
​​

ഗ്രൂ​പ്​ ‘ഡി’​യി​ൽ യൂ​റോ​പ്പി​ലെ വ​മ്പ​ന്മാ​രാ​യ സ്​​പെ​യി​​നി​നെ​യ​ട​ക്കം തോ​ൽ​പി​ച്ച്​ മൂ​ന്നു ക​ളി​യും ജ​യി​ച്ച​ട​ക്കി നോ​ക്കൗ​ട്ടി​ലേ​ക്ക്​ മു​ന്നേ​റി​യ ബ്ര​സീ​ലി​ന്​ ആ​ശ​ങ്ക​ക​ളൊ​ന്നും വേ​ണ്ട​തി​ല്ല. ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ വ​ഴ​ങ്ങി​യ ടീ​മാ​ണ്​ ഹോ​ണ്ടു​റ​സ്. ജ​പ്പാ​നോ​ട്​ 6-1നും ​ഫ്രാ​ൻ​സി​നോ​ട്​ 5-1നും ​തോ​റ്റ ഹോ​ണ്ടു​റ​സി​ന്​ ആ​ശ്വ​സി​ക്കാ​നു​ള്ള​ത്​ ദു​ർ​ബ​ല​രാ​യ ന്യൂ​​കാ​ലി​ഡോ​ണി​യ​ക്കെ​തി​രെ 5-0ത്തി​ന്​ ജ​യി​ച്ച​തു മാ​ത്രം. അ​തി​വേ​ഗ ഫു​ട്​​ബാ​ളി​​​​െൻറ രാ​ജാ​ക്ക​ന്മാ​രാ​യ കാ​ന​റി​ക​ളോ​ട് ഹോ​ണ്ടു​റ​സി​ന്​ ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വു​മോ​യെ​ന്ന്​ കാ​ത്തി​രു​ന്നു കാ​ണാം.
 

ഗ്രൂ​പ് ‘ഇ’​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 5-1ന്​ ​ഹോ​ണ്ടു​റ​സി​നെ തോ​ൽ​പി​ച്ചാ​ണ്​ ഫ്രാ​ൻ​സ്​ ഗ്രൂ​പ്​ ജേ​താ​ക്ക​ളാ​യ​ത്. ഇ​തോ​ടെ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ഫ്രാ​ൻ​സി​ന്​ എ​തി​രാ​ളി​ക​ൾ ​ഗ്രൂ​പ്​ ‘ഡി’​യി​ൽ നി​ന്നു​ള്ള സ്​​പെ​യി​നാ​ണ്. പ്രീ ​ക്വാ​ർ​ട്ട​റി​ലെ സൂ​പ്പ​ർ പോ​രാ​ട്ട​വും ഇ​തു​ത​ന്നെ​യാ​യി​രി​ക്കും. ഗ്രൂ​പ് ‘സി’​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ലെ​ത്തി​യ ജ​ർ​മ​നി​ക്ക്​ ലാ​റ്റി​ന​മേ​രി​ക്ക​ൻ അ​തി​കാ​യ​രാ​യ കൊ​ളം​ബി​യ​യാ​ണ്​ എ​തി​രാ​ളി​ക​ൾ. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ പ​​ര​േ​ഗ്വ- അ​മേ​രി​ക്ക​യു​മാ​യി ​െകാ​മ്പു​കോ​ർ​ക്കു​േ​മ്പാ​ൾ, ആ​ഫ്രി​ക്ക​ൻ സം​ഘ​മാ​യ ഘാ​ന​യും നൈ​ജ​റും നേ​ർ​ക്കു​നേ​ർ എ​ത്തും.

‘ഇ’ ​ഗ്രൂ​പ്പി​ലെ ഹോ​ണ്ടു​റ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വി​ൽ​സ​ൺ ഇ​സി​ദോ​ർ, അ​മി​നെ ഗോ​റി, യാ​ച്ചി​ൻ അ​ദി​ൽ, അ​ല​ക്​​സ്​ ഫി​ലി​പ് (ര​ണ്ടു ഗോ​ൾ) എ​ന്നി​വ​രാ​ണ് ഫ്രാ​ൻ​സി​നാ​യി​ ​േഗാ​ൾ നേ​ടി​യ​ത്. ഹോ​ണ്ടു​റ​സി​​​​െൻറ ആ​ശ്വാ​സ​ഗോ​ൾ കാ​ർ​ലോ​സ്​ മെ​ല​യു​ടെ ബൂ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു. ടൂ​ർ​ണ​മ​​​െൻറി​ൽ ഗോ​റി​യു​ടെ ഗോ​ൾ​വേ​ട്ട ഇ​തോ​ടെ അ​ഞ്ചാ​യി. ഇ​തേ ഗ്രൂ​പ്പി​ലെ ജ​പ്പാ​ൻ -ന്യൂ​കാ​ലി​ഡോ​ണി​യ മ​ത്സ​രം 1-1ന്​ ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. നാ​ലു പോ​യ​ൻ​റു​മാ​യി ജ​പ്പാ​ൻ ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​താ​യി. അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ കാ​ലി​ഡോ​ണി​യ​ക്ക്​ ആ​ശ്വാ​സ​മാ​യി ഒ​രു പോ​യ​ൻ​റും ല​ഭി​ച്ചു.  

ബ്ര​സീ​ൽ വീ​ണ്ടു​മെ​ത്തി

കൊ​ച്ചി: ക​ലൂ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ പ്രീ ​ക്വാ​ർ​ട്ട​ർ എ​ന്ന ആ​ഗ്ര​ഹ​സാ​ഫ​ല്യ​വു​മാ​യി ബ്ര​സീ​ൽ കോ​ച്ച്​ കാ​ർ​ലോ​സ്​ അ​മാ​ഡി​യോ​യും സം​ഘ​വും ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ കൊ​ച്ചി​യി​ലെ​ത്തി. മ​ഡ്ഗാ​വി​ൽ ന​ട​ന്ന അ​വ​സാ​ന ഗ്രൂ​പ് മ​ത്സ​ര​ത്തി​ൽ നൈ​ജ​റി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യാ​ണ് മ​ഞ്ഞ​പ്പ​ട കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഗാ​ല​റി നി​റ​ഞ്ഞ മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ ആ​വേ​ശ​മാ​ണ് അ​മാ​ഡി​യോ​യെ ആ​ക​ർ​ഷി​ച്ച​ത്. ഹോം​ഗ്രൗ​ണ്ടി​ലെ​ന്ന​പോ​ലെ​യാ​ണ് ബ്ര​സീ​ൽ കൊ​ച്ചി​യി​ൽ ക​ളി​ക്കു​ന്ന​തെ​ന്ന് ആ​ദ്യ മ​ത്സ​ര​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഇ​ഷ്​​ട ടീം ​കൊ​ച്ചി​യി​ലെ​ത്തു​ന്ന​തി​െൻറ ആ​വേ​ശ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ളും. പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ന് ബ്ര​സീ​ലി​നെ കൊ​ച്ചി​യി​ൽ ആ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ മ​ത്സ​ര​ത്തി​ന് ടി​ക്ക​റ്റു​ക​ൾ ഏ​റെ​യു​ണ്ട്. ശ​ക്ത​രാ​യ ടീ​മു​ക​ൾ ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ സ്​​റ്റേ​ഡി​യം നി​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​രും. ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ൽ ബ്ര​സീ​ൽ-​സ്പെ​യി​ൻ മ​ത്സ​ര​ത്തി​ലാ​ണ് കൊ​ച്ചി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണി​ക​ളെ​ത്തി​യ​ത്. 
ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfranceHondurasu 17 world cupmalayalam newssports news
News Summary - BrazilxHonduras Pre Quarter-SPORTS NEWS
Next Story