Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊറിയയെ തകർത്ത്​...

കൊറിയയെ തകർത്ത്​ മെക്​സിക്കോ പ്രീക്വാർട്ടറിൽ (2-1)

text_fields
bookmark_border
mexico
cancel

ലോകകപ്പ്​ ഫുട്​ബാൾ ഗ്രൂപ്പ്​ എഫിൽ മെക്​സിക്കോ ദ. കൊറിയയെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ വിജയിച്ച്​ മെക്​സിക്കോ പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി. നിരവധി അവസരങ്ങൾ തുലച്ച കൊറിയ രണ്ട്​ ഗോളുകൾക്ക്​ പിറകിൽ നിൽക്കവേ ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ചിരുന്നു. മെക്​സിക്കോക്ക്​ വേണ്ടി കാർലോസ്​ വേല, ഹാവിയർ ഹെർണാണ്ടസ്​ എന്നിവർ ഒാരോ ഗോളടിച്ചു.

30ാം മിനിറ്റിൽ കാർലോസി​​​​​​​​​​െൻറ പെനാൽട്ടി ഗോളിലൂടെ ലീഡ്​ സ്വന്തമാക്കിയ​ മെക്​സിക്കോക്ക്​ 66ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസി​​​​​​െൻറ വക തകർപ്പനൊരു ഗോൾ കൂടി ലഭിക്കുകയായിരുന്നു. ലൊസാനോ നീട്ടി നൽകിയ പന്ത്​ കൊറിയൻ പ്രതിരോധ നിരയെ നിഷ്​പ്രഭമാക്കി ഹെർണാണ്ടസ്​ വലയിലേക്ക്​ നിക്ഷേപിച്ചു. സ്വന്തം ബോക്​സിനകത്ത്​ കൊറിയൻ താരം ജാങ്​ ഹ്യൂൻ​ സോ പന്തിൽ തൊട്ടതിനായിരുന്നു കൊറിയ പെനാൽട്ടി വഴങ്ങിയത്​​. കാർലോസ്​ വേല അത്​ എളുപ്പം വലയി​ലെത്തിച്ചു.

കളിയിലുടനീളം ആധിപത്യം പുലർത്തിയ മെക്​സിക്കോ പന്ത്​ കൊറിയൻ ടീമിന്​ വിട്ട്​ നൽകുന്നതിലും പിശുക്ക്​ കാണിച്ചു. ഹ്യൂഗ്മിൻ സണി​​​​​​​​െൻറ നേതൃത്തിൽ കൊറിയ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഗോളടിക്കാനും നിരവധി അവസരം ഹ്യൂഗ്മിന്​ ലഭിച്ചിരുന്നു. 26ാം മിനുട്ടില്‍ ഹ്യൂൻ സോയുടെ പിഴവിൽ കൊറിയ ഗോൾ വഴങ്ങുകയായിരുന്നു.

ഇന്ന്​ ജയിച്ചാൽ ​ഗ്രൂപ്പ്​ ചാമ്പ്യൻമാരായി പ്രീ ക്വാർട്ടർ ഉറപ്പിക്കാനാവും എന്നതിനാൽ ജയം മാത്രം മുന്നിൽ കണ്ടായിരുന്നു കാർലോസ്​ ഒസോറിയോയുടെ പടയിറങ്ങിയത്​. കരുത്തരായ ജർമനിയെ തകർത്ത്​ രണ്ടാം മത്സരത്തിനിറങ്ങിയ മെക്​സിക്കോയെ പിടിച്ചുകെട്ടാൻ ഏഷ്യൻ ശക്​തികൾ​ ബുദ്ധിമുട്ടി. കഴിഞ്ഞ ലോകകപ്പിൽ സെമിയിലെത്തി ഞെട്ടിച്ച ദക്ഷിണ കൊറിയ മികച്ച പ്രകടനം നടത്തി നോക്കിയെങ്കിലും മെക്​സിക്കൻ തിരമാലയിൽ അത്​ വിലപ്പോയില്ല. രണ്ട്​ പരാജയം നേരിട്ട കൊറിയ ഗ്രൂപ്പ്​ ജിയിൽ നിന്നും പുറത്തായി. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmexiconorth korea2018 FIFA World Cupmalayalam newssports news
News Summary - 2018 fifa world cup mexico-beat korea-sports news
Next Story