Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പ്: ബ്രസീൽ x മെക്സികോ ഫൈനൽ
text_fieldsbookmark_border
ബ്രസീലിയ: അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ മൂന്നുതവണ ചാമ്പ്യന്മാരായ ബ്രസീലും രണ്ടുവട്ടം ജേതാക്കളായ മെക്സ ികോയും ഏറ്റുമുട്ടും. കരുത്തരായ ഫ്രാൻസിനെതിരെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ബ്രസീലിയൻ കൗമാരപ്പട 3-2െൻറ നാടകീയ ജയവുമായി മത്സരമവസാനിപ്പിച്ചു.
ഫ്രാൻസിനായി കാലിമ്യൂണ്ടോയും (ഏഴ്) എംബുകുവും (13) ഗോൾ നേടിയപ്പോൾ കൈയോ ജോർജ് (62) വെറോൺ (76) ലസാരോ (89) എന്നിവരിലൂടെയായിരുന്നു ബ്രസീലിെൻറ മറുപടി.
നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് മറികടന്നാണ് മെക്സികോയുടെ വരവ്. മുഴുവൻ സമയത്ത് ഇരുടീമുകളും ഒരോ ഗോൾവീതം അടിച്ചതിനെത്തുടർന്നാണ് വിധിനിർണയം ഷൂട്ടൗട്ടിലെത്തിയത്. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
Next Story
