അണ്ടര്‍ -17 ലോകകപ്പ്: കൊച്ചിയിൽ പരിശോധന 18ന്
text_fieldsകൊച്ചി: ഫിഫ അണ്ടര്‍ -17 ലോകകപ്പിനുള്ള കൊച്ചിയുടെ ഒരുക്കം വിലയിരുത്താൻ ഫിഫ സംഘം വ്യാഴാഴ്ച എത്താനിരിക്കെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. ഫിഫ നേരത്തെ നൽകിയ അന്ത്യശാസനം ഇന്ന് പൂർത്തിയാവുമെങ്കിലും 18ന് മുമ്പായി പൂർണമായി ഒരുങ്ങാനാണ് നിർദേശം. അവസാനവട്ട ഒരുക്കം നേരിട്ടുകാണാന്‍ ഞായറാഴ്ച ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തിയ പ്രാദേശിക സംഘാടകസമിതി അംഗം നിര്‍മാണ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു. പ്രധാന വേദിയായ കലൂര്‍ സ്റ്റേഡിയത്തിലെ ജോലികൾ 70 ശതമാനത്തോളം പൂര്ത്തിയായതായതാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകീട്ടോടെ മുഴുവനും തീര്‍ക്കാനാവുമെന്നാണ് പ്രതീക്ഷ. സ്റ്റേഡിയത്തിലെ മുകള്‍തട്ട് നവീകരണ പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
