Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പ്: മെക്സികോ, കോസ്റ്ററീക, ഹോണ്ടുറസ് ഇന്ത്യയിലേക്ക്
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന അണ്ടർ-17 ലോകകപ്പ് ഫുട്ബാളിന് മെക്സികോ, കോസ്റ്ററീക, ഹോണ്ടുറസ് രാജ്യങ്ങൾ യോഗ്യത നേടി. കോൺകാഫ് അണ്ടർ-17 ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തോടെയാണ് മൂന്ന് രാജ്യങ്ങളും അണ്ടർ-17 ലോകകപ്പിന് യോഗ്യത നേടിയത്. കോൺകാഫ് അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ ക്യൂബക്കെതിരെ തോൽക്കാതിരുന്നാൽ അമേരിക്കക്കും യോഗ്യതനേടാം. നാലു രാജ്യങ്ങളാണ് ഇവിടെനിന്ന് ലോകകപ്പിനെത്തുന്നത്. ആതിഥേയരായ ഇന്ത്യക്കുപുറമെ ഇറാൻ, ഇറാഖ്, ജപ്പാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് ഏഷ്യയിൽനിന്ന് യോഗ്യത നേടിയത്. തെക്കേ അമേരിക്കയിൽനിന്ന് ബ്രസീൽ, ചിലി, കൊളംബിയ, പരഗ്വേ എന്നിവർ യോഗ്യത നേടിയപ്പോൾ ഒാഷ്യാനിയയിൽനിന്ന് ന്യൂസിലൻഡും ന്യൂ കാലഡോണിയയും യോഗ്യതനേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
